കോഴിക്കോട് പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്ന ഷഹബാസ് ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ പ്രതികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം തടഞ്ഞ് പരീക്ഷാ ബോർഡ്. അന്വേഷണ പുരോഗതി അനുസരിച്ച് ആവശ്യമെങ്കിൽ ഫലം പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ബോർഡ് വ്യക്തമാക്കി. പ്രതികളെ പരീക്ഷ എഴുതാൻ അനുവദിക്കരുതെന്ന ആവശ്യം ശക്തമായിരുന്നു. എന്നാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിൻറെ നിർദേശ പ്രകാരെ ഇവരെ പരീക്ഷ എഴുതാൻ അനുവദിക്കുകയായിരുന്നു. തുടർന്ന് വെള്ളിമാട്കുന്ന് ജുവനൈൽ ബൈ ഹോമിൽ സുരക്ഷ സന്നാങ്ങളേോടെയായിരുന്നു പരീക്ഷ എഴുതിയത്.
ഷഹബാസ് കൊലപാതകം; പ്രതികളുടെ എസ്എസ്എൽസി ഫലം തടഞ്ഞ് ബോർഡ്

