Site iconSite icon Janayugom Online

ശാന്തിഭവന്‍ ഹെല്‍ത്ത് കാരവന്‍ ഗ്രാമങ്ങളിലേക്ക്; ദിവസവും 30 സൗജന്യ അള്‍ട്രാസൗണ്ട് സ്‌കാനിംഗ്

ആസ്റ്റര്‍ മെഡിസിറ്റിയുടെ നേതൃത്വത്തില്‍ ഫ്‌ളോറ ഹോസ്പിറ്റാലിറ്റിയുമായി ചേര്‍ന്ന് ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റലിന് കൈമാറിയ അത്യാധുനിക ഹെല്‍ത്ത് കാരവന്‍ ഇന്ന് മുതല്‍ ഗ്രാമങ്ങളിലേക്ക്. ജില്ലയിലെ ഗ്രാമങ്ങളില്‍ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ഉള്‍പ്പടെയുള്ള സൗജന്യ വൈദ്യപരിശോധന നടത്തുകയാണ് ലക്ഷ്യം. തിങ്കള്‍ മുതല്‍ വെള്ളി വരെ എല്ലാദിവസങ്ങളിലും വിവിധ പഞ്ചായത്തുകളിലാണ് ഹെല്‍ത്ത് കാരവന്റെ സേവനം ലഭ്യമാവുക. ദിവസവും 30 അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ഓരോ പഞ്ചായത്ത് പരിധിയിലും സൗജന്യമായി ലഭിക്കും.

അരണാട്ടുകര ഗുഡ് സമരിറ്റന്‍ മെഡിക്കല്‍ സെന്ററിന്റെ സഹകരണത്തോടെയാണ് സൗജന്യ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നത്. ഇന്ന് രാവിലെ 11 മണിക്ക് പല്ലിശ്ശേരി ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസപിറ്റല്‍ പരിസരത്ത് ചേരുന്ന ചടങ്ങില്‍ ഹെല്‍ത്ത് കാരവന്‍ സൗജന്യ സേവന പദ്ധതി ഷംഷാബാദ് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടന നിര്‍വ്വഹിക്കും. ശാന്തിഭവന്‍ പാലിയേറ്റീവ് ഹോസ്പിറ്റല്‍സ് കോ ഫൗണ്ടറും സി ഇ ഒയുമായ ഫാ. ജോയ് കൂത്തൂര്‍ പദ്ധതി അവതരണം നടത്തും. 

ആദ്യഘട്ടത്തില്‍ ആഴ്ചകളില്‍ 5 ദിവസങ്ങള്‍ എന്ന കണക്കില്‍ മാസത്തില്‍ 20 ദിവസവും ഹെല്‍ത്ത് കാരവന്‍ ക്യാമ്പ് ഉണ്ടാവും. 17 ഗ്രാമപഞ്ചായത്തുകളിലാണ് ഹെല്‍ത്ത് കാരവന്‍ പരിശോധന തുടക്കത്തില്‍ നടത്തുക. രാവിലെ 7 മണിക്കാണ് ഹെല്‍ത്ത് കാരവന്‍ ക്യാമ്പ് ആരംഭിക്കുക. ഏഴു മണി മുതല്‍ രാവിലെ 10 മണി വരെ ജനറല്‍ പ്രാക്ടീഷണര്‍, ഡെന്റല്‍ ഡോക്ടര്‍, ആയുര്‍വേദ ഡോക്ടര്‍ എന്നിവരുടെ സൗജന്യ ഒപിയുണ്ടാകും. ഇതേ സമയത്ത് തന്നെ ഗുഡ് സമരിറ്റന്‍ സെന്ററുമായി സഹകരിച്ച് എല്ലാ ലാബ് ടെസ്റ്റുകളും നോണ്‍ പ്രോഫിറ്റ് നിരക്കില്‍ പരിശോധിക്കാനാവും. കൂടാതെ എല്ലാവിധ ബ്രാന്റഡ്, ജനറിക് മരുന്നുകള്‍ നോണ്‍ പ്രോഫിറ്റ് നിരക്കില്‍ (കമ്പനി വില) ലഭ്യമാക്കും.

Eng­lish Sum­ma­ry: Shan­ti Bha­van Health Car­a­van to vil­lages; 30 free ultra­sound scans daily

You may also like this video

Exit mobile version