Site icon Janayugom Online

വനിതാകലാസാഹിതി ഷാർജയുടെ ജ്വാല വനിതാദിനാഘോഷം

വനിതാകലാസാഹിതി ഷാർജയുടെ ആഭിമുഖ്യത്തിൽ വനിതാദിനം 2023 ആഘോഷിച്ചു. ജ്വാല (Jwala Wom­ens Day 2023) എന്ന പേരിൽ നടന്ന പരിപാടി പ്രസിദ്ധ സിനിമാ അഭിനേത്രിയും തിയറ്റർ ആർട്ടിസ്റ്റും സാമൂഹിക പ്രവർത്തകയുമായ സജിത മഠത്തിൽ ഉദ്ഘാടനം ചെയ്തു. നമിത സുബീർ അധ്യക്ഷയായി. ‘അരങ്ങിലെ സ്ത്രീ’ എന്ന വിഷയത്തിൽ പ്രഭാഷണം നടന്നു. കേരള പബ്ലിക്ക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന് വേണ്ടി സജിത മഠത്തിൽ സംവിധാനം ചെയ്ത വിപ്ലവ ഗായിക പി കെ മേദിനിയെ കുറിച്ചുള്ള മാറ്റത്തിന്റെ പാട്ടുകാരി എന്ന ഡോക്യുമെന്ററി പ്രദർശനവും ചർച്ചയും നടന്നു.

ജ്വാലയുടെ ഭാഗമായി യുഎഇയിൽ വിവിധ തുറകളിൽ വിജയം വരിച്ച വനിതകളെ ആദരിച്ചു. എഴുത്തുകാരി ഷമി ഫസലു, ആരോഗ്യപ്രവർത്തക ജാസ്മിൻ, ഫുഡ് എടിഎം സ്ഥാപക ഐഷാ ഖാൻ, പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് സാമ്പത്തികമായ പിന്തുണ നൽകുന്ന ഹസീന നിഷാദ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. ജൂബി രഞ്ജിത്ത് സ്വാഗതം പറഞ്ഞു.

വനിതാ കലാസാഹിതി യുഎഇ നേതാക്കളായ സർഗ റോയ്, സിബി ബൈജു തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. മിനി സുഭാഷ് നന്ദി രേഖപ്പെടുത്തി. സ്വാഗതസംഘം സബ്കമ്മിറ്റി കൺവീനർമാരായ ഷീലാ രതികുമാർ, ഷിഫി മാത്യു, രത്ന ഉണ്ണി, സബിന ബിജു, ഷീന സുരേന്ദ്രൻ, സജിഷ സന്ദീപ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. വനിതാകലാസാഹിതി പ്രവർത്തകരും പി കെ മേദിനി ഗായക സംഘവും നേതൃത്വം നൽകിയ കലാപരിപാടികളും പരിപാടിയോടനുബന്ധിച്ച് ഉണ്ടായിരുന്നു.

 

Eng­lish Sam­mury: Shar­jah VAnithakalaSahithy Vanitha Dhinagosham

 

Exit mobile version