പാറശ്ശാലയിലെ ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മ ആത്മഹത്യചെയ്യാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ വനിത പൊലീസ് ഉദ്യോഗസ്ഥരായ ഗായത്രി, സുമ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. സുരക്ഷാ വീഴ്ച ചൂണ്ടിക്കാട്ടിയാണ് ഇരുവരെയും സസ്പെന്‍ഡ് ചെയ്തത്.
മുന്‍പും വിഷം നല്‍കിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ
തിരുവനന്തപുരം: പാറശാലയിൽ കൊല്ലപ്പെട്ട ഷാരോൺ രാജിന് വനിതാ സുഹൃത്ത് ഗ്രീഷ്മ മുൻപും വിഷം നൽകിയിട്ടുണ്ടെന്ന് ഷാരോണിന്റെ അമ്മ. ജൂസിൽ പല തവണ ഗ്രീഷ്മ സ്ലോ പോയ്സൻ ചേർത്തുകൊടുത്തിരുന്നു. കഴിഞ്ഞ മൂന്നു മാസത്തിനിടെ പലതവണ ഷാരോണിന് ഛർദ്ദിയും മറ്റ് അസ്വസ്ഥതകളും അനുഭവപ്പെട്ടിരുന്നതായും അമ്മ മാധ്യമങ്ങളോടു പറഞ്ഞു. ആദ്യം വിവാഹം കഴിക്കുന്നയാൾ മരിച്ചുപോകുമെന്ന ഗ്രീഷ്മയുടെ അന്ധവിശ്വാസവും മകന്റെ മരണത്തിനു കാരണമായിട്ടുണ്ടെന്ന് അമ്മ പറഞ്ഞു.
‘‘നല്ല ആരോഗ്യമുള്ള ശരീരമാണ് അവന്റേത്. നല്ല പ്രതിരോധശേഷിയുമുണ്ട്. പക്ഷേ മൂന്നു മാസത്തിനിടെ പലവട്ടം അസ്വസ്ഥതകൾ അനുഭവപ്പെടുന്നതായി അവൻ പറഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ അവളുടെ കയ്യിൽ ജൂസിന്റെ കുപ്പിയുണ്ടായിരുന്നു. വീട്ടിൽവച്ച് വിഷം കലർത്തിയ ജൂസ് അവൾ കയ്യിൽ കൊണ്ടു നടക്കുകയായിരുന്നു. അസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടർന്ന് മകനെ സെപ്റ്റംബർ അവസാനം ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയിരുന്നു. പിന്നീട് മരുന്നു കഴിച്ചപ്പോൾ അതു ശരിയായി.’ – അമ്മ പറഞ്ഞു.
മറ്റൊരാളുമായി ഗ്രീഷ്മയുടെ വിവാഹനിശ്ചയം നടത്തിയതോടെ ഇരുവരും കുറച്ചുകാലം അകന്നു കഴിഞ്ഞിരുന്നുവെന്നും പിന്നീട് ഗ്രീഷ്മ വീണ്ടും സന്ദേശങ്ങൾ അയയ്ക്കാനും വിളിക്കാനും തുടങ്ങിയെന്നും അമ്മ പറയുന്നു. രണ്ടാം തവണ ഇവർ അടുത്തതിനു ശേഷമാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾ മകന് അനുഭവപ്പെട്ടു തുടങ്ങിയതെന്നും അവര്‍ പറഞ്ഞു.
English Summary: Sharon mur der; two police officials suspended
You may also like this video