Site iconSite icon Janayugom Online

സംസ്ഥാന കോൺഗ്രസിൽ തന്നെ ഒറ്റപെടുത്തുന്നുവെന്ന് ശശി തരൂരിന്റെ പരാതി; തുടർ ചർച്ചകൾ വേണ്ടന്ന് മുന്നറിയിപ്പുമായി ഹൈക്കമാൻഡ്

സംസ്ഥാന കോൺഗ്രസിൽ തന്നെ ഒറ്റപെടുത്തുന്നുവെന്ന് ഹൈക്കമാന്റിന് പരാതി നൽകി വർക്കിംങ് കമ്മറ്റി അംഗം ശശി തരൂർ. എന്നാൽ വിഷയത്തിൽ തുടർ ചർച്ചകൾ വേണ്ടന്ന് ഹൈക്കമാൻഡ് ശശിതരൂരിന് മുന്നറിയിപ്പ് നൽകി. എൽഡിഎഫ് സർക്കാരിനേയും നരേന്ദ്ര മോഡിയെയും പ്രശംസിച്ചുള്ള ശശി തരൂരിന്റെ ലേഖനം കോണ്‍ഗ്രസിൽ വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരുന്നു . തുടർന്ന് ഡൽഹിയിൽ കഴിഞ്ഞ ദിവസം ശശി തരൂരും രാഹുൽ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ കൂടിക്കാഴ്ചയിലാണ് കെപിസിസി നേതൃത്വം തന്നെ ഒറ്റപെടുത്തുന്നുവെന്ന് തരൂർ ഹൈക്കമാന്റിനെ അറിയിച്ചത് . പാർലമെന്റിലും മറ്റ് എംപിമാർക്ക് നൽകുന്ന പരിഗണന മാത്രമേ നൽകുകയുള്ളുവെന്നും തരൂരിന് പരാതിയുണ്ട് . ഈ സാഹചര്യത്തിൽ തരൂരിന്റെ തുടർ നീക്കങ്ങളും നിർണ്ണായകമാകും. തന്നെ കോൺഗ്രസ് നേതൃത്വം വളഞ്ഞിട്ടാക്രമിക്കുന്നതിലേക്ക് എത്തിയാൽ കടുത്ത നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് രാഹുൽ ഗാന്ധിയുമായുള്ള ചർച്ചയിൽ തരൂർ വ്യക്തമാക്കിയുന്നു. പാർട്ടി നിലപാടിന് വിരുദ്ധമായ നിലപാടുകളെടുത്തെങ്കിലും തരൂരിനെതിരെ തുടക്കത്തില്‍ മൃദു നിലപാടായിരുന്നു ദേശീയ നേതൃത്വം സ്വീകരിച്ചിരുന്നത്. എന്നാല്‍ നിലപാട് തിരുത്താതെ ഉറച്ച് നിന്ന തരൂരിനോട് സംസ്ഥാന നേതൃത്വം കടുപ്പിച്ചതോടെയാണ് ഹൈക്കമാൻഡ് ഇടപെടലുണ്ടായത്. 

Exit mobile version