Site iconSite icon Janayugom Online

ശശി തരൂർ വീണ്ടും വിദേശ പര്യടനത്തിന്; യാത്ര കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതി ഇല്ലാതെ

ശശി തരൂർ എം പി വീണ്ടും വിദേശ പര്യടനത്തിന് ഒരുങ്ങുന്നു. രണ്ടാഴ്ചയോളം നീളുന്ന പര്യടനമാണിത്. യുകെ, റഷ്യ തുടങ്ങിയ രാജ്യങ്ങൾ സന്ദർശിക്കും. വിദേശകാര്യ പാർലമെന്ററി സമിതി അധ്യക്ഷനെന്ന നിലയിൽ ഇരു രാജ്യങ്ങളുമായുള്ള നയതന്ത്രതല കൂടിക്കാഴ്ചകളും അജണ്ടയിൽ ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം. കുറച്ചു ദിവസങ്ങൾക്ക് മുൻപ് നരേന്ദ്രമോഡി, ശശി തരൂരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാൽ യാത്ര കോൺഗ്രസ് നേതൃത്വത്തിന്റെ അനുമതി ഇല്ലാതെയാണെന്നാണ് സൂചന.

കഴിഞ്ഞ ദിവസം നിലമ്പൂരിൽ തന്നെ പ്രചാരണത്തിനായി ക്ഷണിച്ചിട്ടില്ലെന്ന് ശശി തരൂർ തുറന്നുപറഞ്ഞിരുന്നു. എന്നാൽ തരൂരിനെതിരെ പരസ്യ പ്രസ്താവനകൾ വേണ്ടെന്നും കൂടുതൽ പ്രകോപിതനാക്കേണ്ടെന്നും ആണ് നേതാക്കൾക്ക് കോൺഗ്രസ് നൽകിയിട്ടുള്ള നിർദേശം. കോൺഗ്രസിൽ നിന്ന് ഒരു കാരണം കണ്ടെത്തി പുറത്ത് പോകാനുള്ള നീക്കമാണ് തരൂർ നടത്തുന്നതെന്നാണ് പൊതു വിലയിരുത്തൽ. ഓപ്പറേഷൻ സിന്ദൂർ വിവരിക്കാനായി പോയ എംപിമാരുടെ സംഘത്തിന്റെ തലവനായിരുന്നു ശശി തരൂർ. അതിന്റെ ഭാഗമായി അമേരിക്ക, പനാമ, ഗയാന, ബ്രസീൽ കൊളംബിയ തുടങ്ങിയ രാജ്യങ്ങളും സന്ദർശിച്ചിരുന്നു. 

Exit mobile version