കോൺഗ്രസ് നേതാവ് ശശിതരൂരിന്റെ വിദേശ യാത്ര പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നിർദേശപ്രകാരമെന്ന് സൂചന. ഓപ്പറേഷൻ സിന്ദൂറിന് ശേഷം പരമാവധി രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കലാണ് യാത്രയുടെ പിന്നിലുള്ള ലക്ഷ്യം. റഷ്യ, യുകെ, ഗ്രീസ് തുടങ്ങിയ രാജ്യങ്ങളാണ് തരൂർ സന്ദർശിക്കുക. അമേരിക്കയും പാകിസ്ഥാനും അടുക്കുമ്പോൾ കൂടുതൽ രാജ്യങ്ങളെ കൂടി ഒപ്പം നിർത്താനാണ് കേന്ദ്ര സർക്കാരിന്റെ നീക്കം.
രണ്ടാഴ്ച നീളുന്ന ദൗത്യത്തിലൂടെ ശശി തരൂരിന്റെ നയതന്ത്ര ബന്ധം പരമാവധി പ്രയോജനപ്പെടുത്താനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം തിരിച്ചെത്തിയ തരൂരിനെ പ്രധാനമന്ത്രി പ്രത്യേകം വിളിക്കുകയും ഒരു മണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

