Site iconSite icon Janayugom Online

ക്ഷമ ചോദിച്ച് ഷൈൻ ടോം ചാക്കോ; വിവാദങ്ങൾ അവസാനിച്ചുവെന്ന് നടി വിൻസി

നടി വിന്‍സിയോട് ക്ഷമ ചോദിച്ച് ഷൈന്‍ ടോം ചാക്കോ. സൂത്രവാക്യം സിനിമയുടെ സെറ്റില്‍ ഷൈന്‍ മോശമായി പെരുമാറിയെന്നായിരുന്നു വിന്‍സിയുടെ പരാതി. വിവാദങ്ങള്‍ക്ക് ശേഷം ഒന്നിച്ചുള്ള ആദ്യ വാര്‍ത്താസമ്മേളനത്തിലായിരുന്നു പ്രതികരണം. വിവാദങ്ങള്‍ അവസാനിച്ചെന്ന് വിന്‍സി അലോഷ്യസ് പ്രതികരിച്ചു. സൂത്രവാക്യം സിനിമയുടെ സെറ്റില്‍വെച്ച് ലഹരി ഉപയോഗിച്ച് നടൻ ഷൈൻ ടോം ചാക്കോയുടെ പക്കൽ നിന്നും മോശം അനുഭവമുണ്ടായി എന്ന് വിൻ സി നേരത്തെ വെളിപ്പെടുത്തിയത് വലിയ വാർത്തയായിരുന്നു. പിന്നീട് ഇത് സംബന്ധിച്ച് വിൻ സി ഫിലിം ചേംബറിന് പരാതി നൽകുകയും തുടർന്ന് ഇരുവരും ഒത്തുതീർപ്പിലേക്ക് എത്തുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സൂത്രവാക്യം എന്ന സിനിമയുടെ പ്രസ് മീറ്റിൽ ഒരുമിച്ചെത്തി ഷൈനും വിൻസിയും. പ്രസ് മീറ്റിൽ വെച്ച് ഷൈൻ വിൻസിയോട് ക്ഷമ ചോദിക്കുകയും തുടർന്ന് വിവാദങ്ങൾ ഇവിടെവെച്ച് അവസാനിപ്പിക്കാമെന്നും വിൻസി പ്രതികരിച്ചു. ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണെന്ന ഷൈനിന്റെ മറുപടിയിൽ വിൻസി സംതൃപ്തി പ്രകടിപ്പിച്ചു. ഇരുവരുടെയും കുടുംബം കാലങ്ങളായി നല്ല സൗഹൃദത്തിലുമാണ്. ലഹരിയിൽ നിന്ന് വിമുക്തി നേടിയ ഷൈൻ ഏറെ പക്വതയോടെയാണ് മാധ്യമങ്ങളോട് സംസാരിച്ചത്. ഷൈൻ പൊലീസ് ഉദ്യോഗസ്ഥനായി വേഷമിടുന്ന ചിത്രമാണ് സൂത്രവാക്യം. വിൻസി അധ്യാപികയുടെ റോളിലും. ജൂലൈ 11 നാണ് റിലീസ്. ക്രൈം ഇൻവെസ്റ്റിഗേഷനാണ് പ്രമേയം. 

Exit mobile version