Site iconSite icon Janayugom Online

ഷൈന്‍ ടോം ചാക്കോ നടിയോട് മോശമായി പെരുമാറിയെന്ന പരാതി ഒത്തുതീര്‍പ്പാക്കാന്‍ നീക്കം

സിനിമാ ഷൂട്ടിങ്ങിനിടെ ഷൈന്‍ ടോം ചാക്കോ മോശമായി പെരുമാറിയെന്ന നടി വിന്‍ സി അലോഷ്യസിന്റെ പരാതി ഒത്തുതീര്‍പ്പാക്കാന്‍ നീക്കം.ഫിലിം ചേമ്പറിനും ഇന്റേണല്‍ കമ്മിറ്റിക്കുമാണ് (ഐസി) വിന്‍ സി പരാതി നല്‍കിയത്. കഴിഞ്ഞദിവസം നടന്ന ഐസി യോഗത്തില്‍ വിന്‍സിയോട് ഷൈന്‍ ടോം ചാക്കോ മാപ്പ് പറയുകയും ഇനി മോശമായി പെരുമാറില്ലെന്ന് ഉറപ്പുനല്‍കുകയും ചെയ്തു. തന്റെ പരാതിയിലെ കുറ്റാരോപിതന്റെ പേര് പുറത്തുവന്നതിലെ അതൃപ്തി വിന്‍ സി, ഐസി യോഗത്തില്‍ പ്രകടിപ്പിച്ചു.

പൊലീസില്‍ പരാതി നല്‍കാന്‍ താത്പര്യമില്ലെന്നും സിനിമയ്ക്കുള്ളില്‍ തന്നെ തീര്‍ക്കാനാണ് താത്പര്യമെന്നും വിന്‍ സി നേരത്തേ പറഞ്ഞിരുന്നു. വിന്‍ സിക്കും ഷൈന്‍ ടോം ചാക്കോയ്ക്കും പറയാനുള്ളത് ഒറ്റയ്‌ക്കൊറ്റയ്ക്കും ഇരുവരേയും ഒന്നിച്ചിരുത്തിയും ഐസി കേട്ടു. ഐസിയുടെ ഏത് തീരുമാനവും അംഗീകരിക്കാമെന്ന് പറഞ്ഞാണ് വിന്‍ സി മടങ്ങിയത്. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഹാളിലാണ് ഐസി യോഗം ചേര്‍ന്നത്. വിന്‍ സി ഒറ്റയ്ക്കാണ് യോഗത്തിനെത്തിയത്. അതേസമയം ഷൈന്‍ ടോം ചാക്കോ കുടുംബത്തിനൊപ്പമാണ്. താന്‍ മനഃപൂര്‍വ്വം തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ സ്വാഭാവികമായ ശൈലിയാണിതെന്നും പറഞ്ഞ ഷൈന്‍ ആ ശൈലി ഇനി ആവര്‍ത്തിക്കില്ലെന്നും ഉറപ്പുനല്‍കി. തന്റെ പെരുമാറ്റം മോശമായി തോന്നിയെങ്കില്‍ മാപ്പ് പറയുന്നുവെന്നും ഷൈന്‍ പറഞ്ഞു.

Exit mobile version