ആലപ്പുഴയ്ക്കും കൊച്ചിക്കും ഇടയിൽ വച്ച് അപകടത്തിൽപ്പെട്ട ലൈബിരിയൻ കപ്പൽ എംഎസ്സി എൽസയുടെ കമ്പനിക്കെതിരെ കേസ്. കപ്പൽ കമ്പനി ഒന്നാം പ്രതിയായും ഷിപ്പ് മാസ്റ്റർ രണ്ടാം പ്രതിയായും കപ്പലിലെ ജീവനക്കാർ മൂന്നാം പ്രതിയായുമായാണ് കേസ്. മനുഷ്യജീവന് ഭീഷണിയാകുന്ന തരത്തിൽ കപ്പൽ നീങ്ങി എന്നതാണ് നടപടിക്കുള്ള കാരണം. ഫോർട്ട് കൊച്ചി കോസ്റ്റൽ പൊലീസാണ് കേസെടുത്തത്. ഭാരതീയ ന്യായസംഹിതയിലെ 282, 285, 286, 287, 288, 3(5) വകുപ്പ് അനുസരിച്ചാണ് കേസ്.
കൊച്ചിയിലെ കപ്പൽ അപകടം; എംഎസ്സി എൽസ 3 കപ്പലിനെതിരെ കേസ്

