Site iconSite icon Janayugom Online

കപ്പൽ തീപിടുത്തം; പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

കപ്പൽ തീപിടുത്തത്തിൽ പരിക്കേറ്റവർക്ക് ചികിത്സ ഉറപ്പാക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. വാൻഹായ് 503 എന്ന കപ്പൽ ആണ് കോഴിക്കോട് തീരത്ത് നിന്നും 144 കി മി വടക്ക് പടിഞ്ഞാറ് ഉൾക്കടലിൽ അപകടത്തിൽപെട്ടത്. ഇത് ബേപ്പൂരിൽ നിന്ന് 70 നോട്ടിക്കൽ മൈലും അഴീക്കലിൽ നിന്ന് 40 നോട്ടിക്കൽ മൈലും അകലത്തിലാണ്. കപ്പലിൽ നിന്നും 20 കൺടെയ്നറുകൾ കടലിൽ വീണു. പല പൊട്ടിത്തെറികളും, തീപിടുത്തവും ഉണ്ടായി.

22 തൊഴിലാളികൾ കപ്പലിൽ ഉണ്ടായിരുന്നു. ഇതിൽ 18 പേർ കടലിൽ ചാടി. ഇവരെ രക്ഷപ്പെടുത്താൻ ശ്രമം തുടരുകയാണ്. കപ്പൽ നിലവിൽ മുങ്ങിയിട്ടില്ല. കോസ്റ്റ് ഗാർഡ്, നേവി എന്നിവർ കപ്പലിലേക്ക് തിരിച്ചിട്ടുണ്ട്. കപ്പലിലെ പലർക്കും പൊള്ളലേറ്റു. കപ്പലിലെ തൊഴിലാളികളെ കേരള തീരത്ത് എത്തിച്ചാൽ ചികിത്സ നല്കുവാൻ ആവശ്യമായ തയ്യാറെടുപ്പ് നടത്തുവാൻ ആണ് എറണാകുളം, കോഴിക്കോട് ജില്ലാ കളക്ടർമാർക്ക് നിർദേശം നല്കുവാൻ മുഖ്യമന്ത്രി സംസ്ഥാന ദുരന്ത നിവാരണ അതോറിട്ടിയോടെ നിർദേശിച്ചു. കടലിൽ വീണ കണ്ടെയിനറുകളിൽ എന്തൊക്കെയാണുള്ളതെന്നതിലും വ്യക്തതയില്ല.

Exit mobile version