Site iconSite icon Janayugom Online

കപ്പൽ അപകടം: പാസ്പോർട്ട് പിടിച്ചെടുത്തു

തീരത്തിനടുത്ത് അറബിക്കടലില്‍ മുങ്ങിയ എംഎസ്‌സി എൽസ 3 കപ്പലിനെതിരെ നിർണായക നീക്കവുമായി കോസ്റ്റൽ പൊലീസ്. കപ്പലിന്റെ മാസ്റ്റർ അടക്കം അഞ്ച് നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തു. നാവികർ കൊച്ചിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെയാണ് നടപടി.
കഴിഞ്ഞ ദിവസമായിരുന്നു ഫോർട്ട് കൊച്ചി പൊലീസ് കപ്പൽ ഉടമകൾക്കെതിരെയും ക്യാപ്റ്റനെതിരെയും കേസെടുത്തത്. അതിന്റെ തുടർനടപടിയായാണ് നാവികരുടെ പാസ്പോർട്ട് പിടിച്ചെടുത്തിരിക്കുന്നത്. കപ്പൽ കമ്പനിയിൽ നിന്ന് വിവരങ്ങളും കോസ്റ്റൽ പൊലീസ് തേടിയിട്ടുണ്ട്. കപ്പലിലുണ്ടായിരുന്ന കണ്ടെയ്നറുകളുടെ വിവരങ്ങൾ അടക്കം നൽകണം എന്നാവശ്യപ്പെട്ടാണ് കത്ത് നൽകിയിരിക്കുന്നത്. കപ്പൽ-അപകടം-പാസ്പോർട്ട്
കടലിൽ മുങ്ങിയ എംഎസ്‌സി എൽസ3 ഫീഡർ കപ്പലിൽ ആകെയുണ്ടായിരുന്നത് 643 കണ്ടെയ്നറുകളായിരുന്നു. ഇവയിൽ 40 എണ്ണമാണ് കടലിൽ പോയത്. ഇതിൽ 13 എണ്ണത്തില്‍ അപകടകരമായ ചരക്കുകളാണ്. 84.44 മെട്രിക് ടൺ ഡീസലും, 367.1 ടൺ ഫർണസ് ഓയിലും ഫീഡർ കപ്പൽ വഹിച്ചിരുന്നു. 

Exit mobile version