ഷൊർണൂർ നിലമ്പൂർ റയിൽവേ പാതയിൽ രാത്രികാല മെമു സർവീസ് നാളെ മുതൽ. രാത്രി 8.35ന് ഷൊർണൂരിൽ നിന്നാണ് ആദ്യ സർവീസ് നിലമ്പൂരിലേക്ക് പോകുന്നത്. 8.35ന് പുറപ്പെടുന്ന ട്രയിൻ രാത്രി 10.35ഓടെ നിലമ്പൂരിലെത്തും. എന്നാൽ നിലവിലെ സമയം വന്ദേഭാരത് അടക്കമുള്ള ട്രയിനുകൾക്ക് പ്രയാസമുണ്ടാക്കുമെന്നതിനാൽ സമയക്രമത്തിൽ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമായി തുടരുന്നുണ്ട്.
ഷൊർണൂരിൽ നിന്ന് 9.15ന് പുറപ്പെടുന്ന രീതിയിൽ ക്രമീകരിച്ചാൽ വന്ദേഭാരതിന് കണക്ഷൻ ലഭിക്കും. പുതിയ മെമുവില്‍ തൊടികപുലം, തുവ്വൂര്‍, വാടാനാംകുറിശ്ശി എന്നിവിടങ്ങളില്‍ സ്റ്റോപ്പില്ല. ഈ സ്ഥലങ്ങളിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

