Site icon Janayugom Online

കേരളം പശ്ചാത്തലമാകുന്ന ‘ശുഭമാംഗല്യം’ വീഡിയോ ഗാനം വൈറല്‍

shubhamangalyam

പ്രശസ്ത ഇ­ന്ത്യന്‍-അമേരിക്കന്‍ ഗായിക വിദ്യ വോക്സിന്റെ കേരളം പശ്ചാത്തലമാകുന്ന ‘ശുഭമാംഗല്യം’ വീഡിയോ ഗാനം വൈറലാകുന്നു. ലോകത്തെ ഏറ്റവും ആകര്‍ഷകമായ വെഡ്ഡിങ് ഡെസ്റ്റിനേഷനുകളില്‍ ഒന്നെന്ന നിലയില്‍ ശ്രദ്ധ നേടിയിട്ടുള്ള കേരളത്തിന്റെ മനോഹാരിത പ്രയോജനപ്പെടുത്തുന്നതാണ് ഈ വീഡിയോ ഗാനം. മലയാളികളല്ലാത്ത ദമ്പതികള്‍ കേരളത്തില്‍ വിവാഹം ആഘോഷിക്കുന്നതാണ് ‘ശുഭമാംഗല്യ’ത്തില്‍ ചിത്രീകരിക്കുന്നത്. 

കേരള ടൂറിസവുമായി സഹകരിച്ചായിരുന്നു ചിത്രീകരണം. മൂന്നര മിനിറ്റ് ദൈര്‍ഘ്യമുള്ള ഗാനം ഇംഗ്ലീഷ്, ഹിന്ദി, മലയാളം വരികള്‍ ഇടകലര്‍ത്തിയുള്ളതാണ്. ആലപ്പുഴയിലെ കായല്‍, വാഗമണ്‍, മാരാരി ബീച്ച് എന്നിവിടങ്ങളില്‍ ചിത്രീകരിച്ച ‘ശുഭമാംഗല്യം’ രണ്ട് മാസത്തിനുള്ളില്‍ യൂട്യൂബില്‍ പത്ത് ലക്ഷത്തിലധികം കാഴ്ചക്കാരെ നേടി. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങി മറ്റ് സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകളിലും ഗാനം ജനപ്രീതി നേടിയിട്ടുണ്ട്. കേരളത്തിന്റെ പ്രകൃതിസൗന്ദര്യവും അനുയോജ്യമായ വെഡ്ഡിങ് ഡെ­സ്റ്റിനേഷന്‍ എന്ന നിലയിലുള്ള ഇടവും ‘ശുഭമാംഗല്യ’ത്തിന് ലഭിച്ച കമന്റുകളില്‍ വെളിപ്പെടുന്നു.

Eng­lish Sum­ma­ry: ‘Shub­haman­galyam’ video song viral with Ker­ala backdrop

You may also like this video

Exit mobile version