ഇടുക്കി അണക്കെട്ടിന്റെ വൃഷിടി പ്രദേശങ്ങളില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജലനിരപ്പ് ഉയരുന്നതിനെ തുടര്‍ന്ന് ഡാമിന്റെ ഷര്‍ട്ടര്‍ ഇന്ന് തുറന്നേക്കം. ഇന്ന് വൈകിട്ട് നാല് മണിക്ക് ശേഷമോ നാളെ രാവിലെയെ ചെറുത്തോണി ഡാമിന്റെ ഷര്‍ട്ടര്‍ തുറന്ന് 100 ക്യുമെക്സ് വെള്ളം ഒരു നിശ്ചിത അളവില്‍ പുറത്തേക്ക് ഒഴുക്കി വിടും. അതേസമയം ചെറുതോണി ഡാമിന്റെ താഴെ പ്രദേശത്തുള്ളവരും പെരിയാറിന്റെ ഇരുകരകളിലുള്ളവരും അതീവ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ നിർദേശിച്ചു. നിലവിൽ 2398.32 അടിയാണ് ജലനിരപ്പ്. മുല്ലപ്പെരിയാറിലും ജലനിരപ്പ് ഉയരുകയാണ്. 142 അടിയാണ് അനുവദനീയമായ പരമാവധി ജലനിരപ്പ് എന്നിരിക്കെ 139.3 അടിയാണ് നിലവിലെ ജലനിരപ്പ്.
ENGLISH SUMMARY:Shutters on Idukki Dam may open today
You may also like this video