Site iconSite icon Janayugom Online

ചേരിതിരിവ് അവസാനിപ്പിക്കാൻ ശ്വേതമേനോൻ മുന്നിട്ടിറങ്ങും; താരസംഘടനയായ എഎംഎംഎയുടെ ആദ്യ യോഗം നാളെ

താരസംഘടനയായ എഎംഎംഎയിലെ ചേരിതിരിവ് അവസാനിപ്പിക്കാൻ ഊർജിത നീക്കവുമായി പുതിയ ഭരണസമിതി. ഇതിന്റെ ഭാഗമായി സംഘടനയുടെ ആദ്യ യോഗം നാളെ ചേരും. ഓരോ അംഗങ്ങളുമായി അമ്മ പ്രസിഡന്റ് ശ്വേത മേനോൻ സംസാരിക്കും. മെമ്മറി കാർഡ് വിവാദവും പടലപിണക്കങ്ങളും യോഗത്തിൽ ചർച്ചയാകും. പുതിയ ഭരണസമിതിയുടെ ആദ്യ എക്സിക്യൂട്ടിവ് യോഗം നാളെ 11 മണിക്ക് ഓഫീസിൽ വച്ചാണ് നടക്കുക.

 

യോഗത്തില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ചയാകും. സംഘടനക്കുള്ളില്‍ തന്നെയുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ക്കും പരാതികള്‍ക്കുമാകും പ്രഥമ പരിഗണന. എല്ലാവരെയും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് ശ്വേതാ മേനോന്‍ പ്രതികരിച്ചു. കുക്കു പരമേശ്വരനാണ് സംഘടനയുടെ ജനറല്‍ സെക്രട്ടറി. ഉണ്ണി ശിവപാല്‍ ട്രഷററും ജയന്‍ ചേര്‍ത്തല, ലക്ഷ്മിപ്രിയ എന്നിവർ വൈസ് പ്രസിഡന്റുമാരുമാണ്.

Exit mobile version