Site iconSite icon Janayugom Online

തലയോലപ്പറമ്പിൽ വാഹനാപകടത്തിൽ എസ്ഐ മരിച്ചു

വൈക്കം തലയോലപ്പറമ്പിൽ ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങിയ എസ്ഐ ബൈക്ക് അപകടത്തിൽ മരിച്ചു. വെള്ളൂർ പൊലീസ് സ്റ്റേഷനിലെ എസ്ഐ ടിവി പുരം സ്വദേശി സജിയാണ് (53) മരിച്ചത്. ബൈക്കും ടെമ്പോ ട്രാവലറും കൂട്ടിയിടിച്ച് ഗുരുതരമായി പരിക്കേറ്റ സജിയെ തെള്ളകം മാതാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

രാത്രി പത്തു മണിയോടെ തലപ്പാറയ്ക്കും — പൊതിപാലത്തിനും സമീപമായിരുന്നു അപകടം. എതിർ ദിശയിൽ നിന്നും എത്തിയ ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് ഇദ്ദേഹം സഞ്ചരിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു.

Eng­lish summary;SI died in a road acci­dent at Thalayolaparambu

You may also like this video;

YouTube video player
Exit mobile version