Site icon Janayugom Online

പുഴയില്‍ കുളിക്കുന്നതിനിടെ ചുഴിയില്‍പ്പെട്ട് മുങ്ങിത്താണു: എസ് ഐയ്ക്ക് ദാരുണാന്ത്യം

SI

കൊപ്പം പുഴയിൽ കുളിക്കുന്നതിനിടെ കൊപ്പം എസ് ഐക്ക് ദാരുണാന്ത്യം. രണ്ടാഴ്ച മുമ്പ് ചാർജ് എടുത്ത തൃശ്ശൂർ മാള സ്വദേശി സുബീഷ് മോനാണ് (39) പുലാമന്തോൾ പാലത്തിനു താഴെ പുഴയിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് മുങ്ങി മരിച്ചത്.

എസ് ഐ സുബീഷ് മോനും കുടുംബവും പുഴയിൽ കുളിക്കാൻ പോയതായിരുന്നു. ഇതിനിടയില്‍ ചുഴിയില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ ബഹളം വെച്ചതിനെ തുടർന്ന് സമീപപ്രദേശത്തുള്ള നാട്ടുകാരത്തി രക്ഷപ്പെടുത്തി. എന്നാല്‍ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കലും അധകം വൈകാതെ മരണം സംഭവിക്കുകയായിരുന്നു.

Eng­lish Sum­ma­ry: SI drown to death

You may also like this video

Exit mobile version