Site iconSite icon Janayugom Online

ദണ്ഡിമാര്‍ച്ചില്‍ സിദ്ധരാമയ്യയും ഡി കെ ശിവകുമാറും കര്‍ണാടക സര്‍ക്കാര്‍ പരസ്യം വിവാദത്തില്‍

ജയ് ബാപ്പു, ജയ് ഭീം, ജയ് ഭരണഘടന എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കര്‍ണാടക കോണ്‍ഗ്രസ് നടത്തുന്ന ഗാന്ധി ഭാരത് കണ്‍വെന്‍ഷനോട് അനുബന്ധിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ പരസ്യം വിവാദത്തില്‍. 

ഗാന്ധിയുടെ ദണ്ഡിയാത്രയെ അനുസ‍്മരിപ്പിക്കുന്ന പരസ്യത്തില്‍ അദ്ദേഹത്തിന് പിന്നില്‍ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറും പിന്നെ ജനക്കൂട്ടവുമാണുള്ളത്. 1924ല്‍ ഗാന്ധിജിയുടെ നേതൃത്വത്തില്‍ ബെലഗാവിയില്‍ നടന്ന അഖിലേന്ത്യാ കോണ്‍ഗ്രസ് സമ്മേളന ശതാബ‍്ദി ആഘോഷത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. 

പരസ്യത്തിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. പ്രതിപക്ഷനേതാവ് ആര്‍ അശോക പരസ്യത്തിലെ ചിത്രം എക‍്സില്‍ പങ്കുവച്ചുകൊണ്ട് രൂക്ഷവിമര്‍ശനം നടത്തി. കഴിഞ്ഞമാസം സമ്മേളനം നടത്താന്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി തീരുമാനിക്കുകയും പരിപാടി തുടങ്ങുകയും ചെയ‍്തിരുന്നു. എന്നാല്‍ അതിനിടെ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍സിങ് അന്തരിച്ചതോടെ ഉപേക്ഷിക്കുകയായിരുന്നു.
ഗാന്ധിയന്‍ മൂല്യങ്ങള്‍ സംരക്ഷിക്കുക, അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച ആശയങ്ങള്‍ മുന്നോട്ടുവയ‍്ക്കുക, ഭരണഘടന സംരക്ഷിക്കുക എന്നിവയാണ് സമ്മേളനത്തിന്റെ ലക്ഷ്യം. 

Exit mobile version