കെ റെയിലിന് എതിരായ ആവേശം കൊണ്ട് വരാൻ പ്രതിപക്ഷത്തിന് പോലും കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിയമസഭയിൽ സിൽവർ ലൈനുമായി ബന്ധപ്പെട്ട പ്രത്യേക ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കേരളം അംഗീകരിച്ച പദ്ധതിയായി മാറിയിരിക്കുകയാണ് കെ റെയില്‍. പദ്ധതികൾക്കായി വായ്പ എടുക്കുന്നത് സ്വാഭാവികമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തിരിച്ചടവിന് 40 വർഷം വരെ കാലയളവ് ഉണ്ട്. പദ്ധതിയില്‍ അസ്വാഭാവികമായി ഒന്നും തന്നെയില്ലെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്തിന്റെ ഭാവിക്ക് ഏറ്റവും ഉതകുന്ന പദ്ധതിയാണ് സിൽവർ ലൈൻ. പദ്ധതിയെ അതിനെ എതിർക്കുന്നതിനല്ല, നടപ്പാക്കുന്നതിനാണ് പ്രാധാന്യം നൽകേണ്ടതെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന കാഴ്ചപ്പാടില്ലാതെയാണ് പദ്ധതിക്കെതിരെ വിമർശനം ഉന്നയിക്കുന്നത്. പശ്ചിമഘട്ടം തകർക്കുമെന്നത് അടിസ്ഥാനരഹിതമാണ്. പരിസ്ഥിതി ദുർബല മേഖലയിലൂടെ കെ റെയിൽ കടന്നു പോകുന്നില്ല. വനത്തിനോട് ചേർന്നാണ് നമ്മുടെ പരിസ്ഥിതി ദുർബല മേഖലകളെന്നും അദ്ദേഹം വ്യക്തമാക്കി.
English Summary:Silver Line is the best plan for the future of the state: CM
You may also like this video