Site iconSite icon Janayugom Online

എസ്ഐആർ കരട് വോട്ടർ പട്ടിക; പരാതി സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

കേരളത്തിലെ എസ്ഐആർ കരട് വോട്ടർ പട്ടികയിൽനിന്ന് വെട്ടിമാറ്റിയവർക്ക് പരാതി സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. ഈ മാസം 22 വരെയായിരുന്നു ആദ്യം സമയം നിശ്ചയിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് നിർദേശിച്ച പ്രകാരമാണ് ഇന്ന് വരെ സമയപരിധി നീട്ടിയത്. എന്നാൽ ഹിയറിങ്ങും പരിശോധനയും ഫെബ്രുവരി 14വരെ തുടരും. 

എസ്ഐആർ ഹിയറിങ് പുരോഗമിക്കുന്നതിന് പിന്നാലെ പട്ടികയിൽനിന്ന് പുറത്തായവരുടെ ആദ്യഘട്ട വിവരങ്ങൾ പുറത്തുവന്നു. കരട് പട്ടികയിൽ ഉൾപ്പെട്ടെങ്കിലും വിദേശത്തുള്ളവരും മരിച്ചവരുമടക്കം 9,868 പേരെ അന്തിമ പട്ടികയിൽനിന്ന് ഒഴിവാക്കുമെന്ന് കമ്മീഷൻ അറിയിച്ചു.

ഇതിൽ 1,441 പേർ എന്യൂമറേഷൻ കാലത്ത് മരിച്ചവരാണ്. 997 പേർ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചവരും 7,430 പേർ മറ്റു സംസ്ഥാനങ്ങളിലേക്കോ മണ്ഡലങ്ങളിലേക്കോ താമസം മാറിയവരുമാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർ രത്തൻ യു ഖേൽക്കർ അറിയിച്ചു. ബന്ധുക്കൾ എന്യൂമറേഷൻ ഫോം ഒപ്പിട്ട് നൽകിയതിനെത്തുടർന്നാണ് മരിച്ചവർ ഒഴികെയുള്ളവർ കരട് പട്ടികയിൽ ഉൾപ്പെട്ടതെന്നാണ് വിവരം.

Exit mobile version