കോൺഗ്രസ് പാർട്ടിക്കകത്ത് സതീശനും രമേശിനും സുധാകരനും വേണുഗോപാലിനും ഒന്നിച്ചിരിക്കാൻ വലിയ പാടാണെന്നും അത്തരം ഒരു പാർട്ടി സിപിഐയെയോ എൽഡിഎഫിനെയോ ഒരു പാഠവും പഠിപ്പിക്കാൻ വരേണ്ടതില്ലെന്നും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കൊണ്ടോട്ടിയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.എൽഡിഎഫ് എൽഡിഎഫായിത്തന്നെ മുന്നോട്ട് പോകും. ഇതിലൊന്നും പ്രകോപനമുണ്ടാകില്ല. രമേശ് മാന്തിയാൽ അതിൽ കൊത്താൻ തന്നെ കിട്ടില്ല. മദ്യം നിർമ്മിക്കുന്നതിന് എതിരല്ല. കുടിവെള്ളത്തെയും കൃഷിയെയും ബാധിക്കുന്ന വിഷയത്തിലാണ് പാർട്ടി എതിർപ്പുയർത്തിയത്. ഈ വിഷയത്തെ മാനിച്ചുകൊണ്ടാണ് ഇടതുമുന്നണി ബ്രൂവറി വിഷയത്തിൽ മുന്നോട്ട് പോയിട്ടുള്ളത്. ഇത് സിപിഐയുടെ വിജയമാണെന്നും ബിനോയ് വിശ്വം പ്രതികരിച്ചു.
കോൺഗ്രസ് നേതാക്കൾക്ക് ഒരുമിച്ചിരിക്കാൻ കഴിയാത്ത സാഹചര്യം: ബിനോയ് വിശ്വം
