ബ്രിക്സ് കൂട്ടായ്മയിലേക്ക് ആറ് പുതിയ രാജ്യങ്ങളെക്കൂടി ഉള്‍പ്പെടുത്തി. അർജന്റീന, ഇറാൻ, യുഎഇ, സൗദി അറേബ്യ, എത്യോപ്യ, ഈജിപ്ത് എന്നീ രാജ്യങ്ങളെയാണ് പുതുതായി ഉൾപ്പെടുത്തിയിരിക്കുന്നത്. ജോഹന്നാസ്ബര്‍ഗില്‍ നടന്ന 15-ാം ഉച്ചകോടിയുടെ അവസാനദിനത്തിൽ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറിൽ റമാഫോസെയാണ് പുതിയ അംഗങ്ങളെ പ്രഖ്യാപിച്ചത്.
2024 ജനുവരി ഒന്ന് മുതല്‍ പുതിയ രാജ്യങ്ങളുടെ അംഗത്വത്തിന് പ്രാബല്യമുണ്ടാകും. പാകിസ്ഥാനെ ഉള്‍പ്പെടുത്താനുള്ള ചൈനയുടെ നീക്കങ്ങള്‍ വിജയം കണ്ടില്ല.
അതേസമയം കിഴക്കന്‍ ലഡാക്കിലെ അതിര്‍ത്തി മേഖലയില്‍ നിന്ന് ദ്രുതഗതിയില്‍ സൈനിക പിന്മാറ്റം യാഥാര്‍ത്ഥ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും നടത്തിയ ചര്‍ച്ചയില്‍ ധാരണയായി. 2020ല്‍ ഗാല്‍വാന്‍ താഴ്‌വരയിലുണ്ടായ ഏറ്റുമുട്ടലിന് ശേഷം അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങളും മുഖാമുഖം തുടരുകയാണ്.