കര്‍ണാകയിലെ ഷിരൂരില്‍ മണ്ണിടിഞ്ഞതിനെത്തുടര്‍ന്ന് കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുനരാരംഭിച്ചു.രക്ഷാ ദൗത്യത്തിനായി സൈന്യം ഇന്ന് 11 മണിയോടെ അപകടസ്ഥലത്ത് എത്തും.റഡാര്‍ സിഗ്നല്‍ ലഭിച്ച സ്ഥലത്താണ് ഇന്ന് തെരച്ചില്‍ നടത്തുന്നത്.ബെലഗാവില്‍ നിന്നുള്ള സംഘമാണ് തെരച്ചിലിനായി എത്തുക.മലയാളി രക്ഷാ പ്രവര്‍ത്തകര്‍ ദൗത്യസംഘത്തില്‍ തുടരും.രക്ഷാ പ്രവര്‍ത്തനത്തിനായി സൈന്യം എത്തുന്നത് പ്രതീക്ഷ നല്‍കുന്നുവെന്ന് അര്‍ജുന്റെ സഹോദരി ഭര്‍ത്താവ്.സൈന്യം എത്തണമെന്ന് കുടുംബം നേരത്തെ ആവശ്യപ്പെട്ടിരുന്നുവെന്ന് കെ.എസ്.ജിതിന് പറഞ്ഞു.കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഉച്ചയ്ക്ക് 2 മണിയോടെ സംഭവസ്ഥലം സന്ദര്‍ശിക്കും.
English Summary;Sixth day of hope; search for Arjun resumed
You may also like this video