Site iconSite icon Janayugom Online

റൺവേയിൽ നിന്ന് തെന്നിമാറി; പറന്നുയരുന്നതിനിടെ പുൽത്തകിടിയിൽ ലാൻഡിംഗ് നടത്തി ജെറ്റ് വിമാനം

വ്യാഴാഴ്ച ഉത്തർപ്രദേശിലെ ഫറൂഖാബാദിലെ ഒരു എയർസ്ട്രിപ്പിൽ നിന്ന് ഭോപ്പാലിലേക്ക് പറന്നുയർന്ന സ്വകാര്യ ജെറ്റ് റൺവേയിൽ നിന്ന് തെന്നിമാറിയതായി അധികൃതർ അറിയിച്ചു. ഒരു സ്വകാര്യ ഭക്ഷ്യ സംസ്ക്കരണ കമ്പനിയിലെ മുതിർന്ന അംഗങ്ങളാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മാനം നിയന്ത്രണം വിട്ട് 400 മീറ്ററോളം തെന്നിമാറിയാണ് പുൽത്തകിടിയിലേക്ക് ലാൻഡിംഗ് നടത്തിയത്.

മുഹമ്മദാബാദ് എയർസ്ട്രിപ്പിലാണ് സംഭവം. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്നും വിമാനത്തിന്റെ ടയറുകളിലെ കുറഞ്ഞ വായു മർദ്ദമാണ് സംഭവത്തിന് പിന്നിലെനനാണ് പ്രാഥമിക നിഗമനമെന്നും വൃത്തങ്ങൾ അറിയിച്ചു. രാവിലെ 10.30 ന് വിമാനം പറന്നുയർന്നു എന്ന് കമ്പനിയുടെ ഉത്തർപ്രദേശ് പ്രോജക്ട് ഹെഡ് മനീഷ് കുമാർ പാണ്ഡെ പറഞ്ഞു.ലറ്റിന്റെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്നും പാണ്ടെ പറഞ്ഞു. സംഭവത്തെത്തുടർന്ന് കോട്‌വാലി ഇൻചാർജ് വിനോദ് കുമാർ ശുക്ല, ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അജയ് വർമ്മ, സബ് ഡിവിഷണൽ മജിസ്ട്രേറ്റ് സദർ രജനീകാന്ത്, അഡീഷണൽ സബ് ജില്ലാ മജിസ്ട്രേറ്റ് രവീന്ദ്ര കുമാർ, റീജിയണൽ അക്കൗണ്ടന്റ് സഞ്ജയ് കുമാർ എന്നിവർ സ്ഥലത്തെത്തി.

Exit mobile version