Site icon Janayugom Online

രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ ആശ്വാസം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,077 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചു. 1,50,407 പേര്‍ രോഗമുക്തി നേടി. 657 പേരാണ് ഇന്നലെ രോഗബാധ മൂലം മരിച്ചത്.

രോഗസ്ഥിരീകരണ നിരക്ക് ഇന്നലെ നാലു ശതമാനത്തിനും താഴെയെത്തി- 3.89 ശതമാനമായി. നിലവില്‍ കോവിഡ് ബാധിച്ച് ആശുപത്രികളിലും വീടുകളിലുമായി 6,97,802 പേരാണ് ചികിത്സയിലുള്ളത്. ആകെ മരണം 5,07,177.

ഇന്നലെ വരെ 1,71,79,51,432 ഡോസ് വാക്‌സിന്‍ വിതരണം ചെയ്തതായി ആരോഗ്യ മന്താലയം അറിയിച്ചു.

eng­lish summary;Slight relief in covid cas­es in the country

you may also like this video;

Exit mobile version