Site iconSite icon Janayugom Online

സ്മാര്‍ട്ട് സിറ്റി പദ്ധതി; കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ല; സംസ്ഥാനത്തിന്റെ താല്പ്പര്യങ്ങള്‍ സംരക്ഷിക്കുമെന്ന് മന്ത്രി പി രാജീവ്

സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് വിവാദങ്ങളില്‍ പ്രതികരിച്ച് വ്യവസായമന്ത്രി പി രാജീവ്. കമ്പനിക്ക് നഷ്ടപരിഹാരം നല്‍കാന്‍ വ്യവസ്ഥയില്ല. സംസ്ഥാനത്തിന്റെ താലപ്പര്യം സംരക്ഷിക്കുമെന്നും മന്ത്രി പി രാജീവ്. ടീക്കോമില്‍ നിന്നും തിരിച്ചെടുക്കുന്ന ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാന്‍ കഴിയില്ല. ആര്‍ബിട്രേഷന്‍ നടപടികളുമായി മുന്നോട്ട് പോയാല്‍ ഭൂമി ഉപയോഗിക്കാന്‍ കഴിയാതെ വരുമെന്നും മന്ത്രി പറഞ്ഞു. വിഷയം അറിയാവുന്ന ഒരാള്‍ എന്ന നിലയിലാണ് ബാബു ജോര്‍ജിനെ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതെന്നും കരാറില്‍ അദ്ദേഹം ഒപ്പിടില്ലെന്നും പി രാജീവ് പറഞ്ഞു. സംസ്ഥാനത്തിന്റെ താൽപര്യത്തിന് വിരുദ്ധമായി ഒരു നടപടിയും ഉണ്ടാകില്ല. മറ്റു നിയമ സങ്കീർണത ഒഴിവാക്കാനാണ് ഇത്തരം ഒരു വഴി സ്വീകരിക്കുന്നതെന്നും വ്യവസായ മന്ത്രി വ്യക്തമാക്കി. 

Exit mobile version