Site iconSite icon Janayugom Online

മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടില്ല: അതുകൊണ്ട് കോവിഡല്ലെന്ന് വിചാരിക്കണ്ട: ഒമിക്രോണുമാകാം: ആരോഗ്യമന്ത്രി

അടുത്ത മൂന്നാഴ്ചയ്ക്കുള്ളിൽ  സംസ്ഥാനത്ത് കോവിഡ്  വ്യാപനം അതിതീവ്രമായിമാറുമെന്ന്  ആരോഗ്യ മന്ത്രി വീണാ ജോർജ്. ജനങ്ങൾ കോവിഡ് നിയന്ത്രണം പാലിക്കണം. നിലവിൽ 78  കോവിഡ് ക്ലസ്റ്ററുകൾ സംസ്ഥാനത്തുണ്ട്. സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് കൂടുതല്‍ വ്യാപനമെന്നും മന്ത്രി പറഞ്ഞു. രാഷ്ട്രീയ പാർട്ടികളുടെ സമ്മേളനങ്ങളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തും. സി പി ഐ എം തിരുവനന്തപുരം സമ്മേളനത്തിൽ കോവിഡ് ബാധയുണ്ടായ സാഹചര്യത്തിൽ പ്രോട്ടോക്കോൾ പ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതാണ്. സമ്പർക്കത്തിൽ വന്ന മുഴുവൻ പേരും ക്വാറന്റീനിൽ പോകണം. സംസ്ഥാനത്ത്  മരുന്നിനു ക്ഷാമമില്ലെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

കോവിഡ് വ്യാപനം ലക്ഷണങ്ങള്‍ ഇല്ലാത്തവരില്‍ നിന്നാണ് ഉണ്ടാകുന്നത്. അതിനാല്‍ത്തന്നെ മണവും രുചിയുമില്ലെന്ന കാരണത്താല്‍ ജാഗ്രതക്കുറവ് കാട്ടരുതെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

കോ​വി​ഡ് പോ​സി​റ്റീ​വാ​ണെ​ങ്കി​ലും മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യം ഒ​മി​ക്രോ​ൺ വ​ക​ഭേ​ദ​ത്തി​നില്ല. കോ​വി​ഡ് വ​രു​ന്ന​വ​ര്‍​ക്ക് മ​ണ​വും രു​ചി​യും ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മു​ണ്ട്. കോ​വി​ഡി​ന്റെ ഡെ​ല്‍​റ്റ വ​ക​ഭേ​ദ​ത്തി​ല്‍ പ്ര​ത്യേ​കി​ച്ച് അ​ത് ക​ണ്ട​താ​ണ്. പ​ക്ഷേ ഒ​മി​ക്രോ​ണി​ലേ​ക്ക് എ​ത്തു​മ്പോ​ള്‍ അ​ത് ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്നും മന്ത്രി  പ​റ​ഞ്ഞു.  കോ​വി​ഡ് ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്ത​ണം. ല​ക്ഷ​ണം ഇ​ല്ലാ​ത്ത​വ​രി​ല്‍ നി​ന്നാ​ണ് കോ​വി​ഡ് രോ​ഗ​വ്യാ​പ​നം ഉ​ണ്ടാ​കു​ന്ന​ത്. അ​തു​കൊ​ണ്ടാ​ണ് കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്ക​ണ​മെ​ന്ന് പ​റ​യു​ന്ന​തെ​ന്നും മ​ന്ത്രി കൂട്ടിച്ചേർത്തു.

Eng­lish Sum­ma­ry :Smell and taste are not lost: so do not think that it is not Kovi­dal: it can be Omi­cron: Health Minister
you may also like this video

Exit mobile version