Site iconSite icon Janayugom Online

ആലപ്പുഴ‑ധൻബാദ് എക്സ്പ്രസിൽ നിന്ന് പുക ഉയർന്നു; പരിഭ്രാന്തരായി യാത്രക്കാർ; പ്രശ്നം പരിഹരിച്ചു

യാത്ര തിരിച്ച ഉടൻ ആസപ്പുഴ‑ധൻബാദ് എക്സ്പ്രസിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തരാക്കി. ട്രയിനിൻറെ ബ്രേക്കിൻറെ റബർ ബുഷിൽ നിന്നാണ് പുക ഉയർന്നത്. വലിയ ശബ്ദം കേട്ടതിന് ശേഷം പുക ഉയരുകയായിരുന്നുവെന്നാണ് യാത്രക്കാർ പറയുന്നത്.പുക ഉയർന്നതോടെ ട്രയിൻ നിർത്തിയിട്ട് പ്രശ്നം പരിഹരിച്ച ശേഷം ട്രയിൻ പുറപ്പെട്ടത്.

Exit mobile version