സ്വർണ വില റെക്കോഡിൽ എത്തിയതോടെ പുതിയ വഴികൾ തേടുകയാണ് സ്വർണക്കടത്ത് സംഘങ്ങൾ. ഒരു കാലത്ത് ബാഗുകളിലും ഷൂസിനടിയിലും ഒക്കെ ഒളിപ്പിച്ച് കടത്തിയിരുന്ന സ്വർണം പിന്നീട് മറ്റ് പല മാർഗങ്ങളിലൂടെയും കടത്താനായി ശ്രമിച്ചു കൊണ്ടിരിക്കുകയാണ്. കൃത്രിമ ആർത്തവം സൃഷ്ടിച്ച് സ്വർണം കടത്താൻ ശ്രമിച്ച യുവതിയുടെ പക്കൽ നിന്നടക്കം കഴിഞ്ഞ ദിവസം പിടികൂടിയത് 1.561 കിലോ ഗ്രാം സ്വർണമാണ്.
റിയാദിൽ നിന്ന് എത്തിയ യുവതിയാണ് ആർത്തവാവസ്ഥയിലാണെന്ന വ്യാജേന 582 ഗ്രാം സ്വർണം കടത്തിയത്.
സ്വർണം ഒളിപ്പിക്കാൻ പെയിന്റും രാസവസ്തുക്കളും ഉപയോഗിച്ച് കൃത്രിമമായി ആർത്തവം ഉണ്ടാക്കിയിരുന്നു. ദേഹപരിശോധന വേണ്ടി വരുമെന്നറിയിച്ചപ്പോൾ താൻ ആർത്തവാവസ്ഥയിലാണെന്ന് യുവതി വെളിപ്പെടുത്തി. പരിശോധനയിൽ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച അഞ്ച് സ്വർണ ബിസ്കറ്റുകൾ കണ്ടെത്തി.
ഇവരെ കൂടാതെ ദോഹയിൽ നിന്നും ഖത്തർ എയർവെയ്സിൽ വിമാനത്താവളത്തിൽ വന്ന വനിതായാത്രക്കാരിൽ നിന്നും 480.25 ഗ്രാം സ്വർണവും എയർ കസ്റ്റംസ് പിടിച്ചു. മൂന്ന് വളകളാണ് ഇവരിൽ നിന്നും കണ്ടെടുത്തത്. ദുബായിൽ നിന്നും വന്ന മറ്റൊരു വനിത യാത്രക്കാരിയിൽ നിന്ന് 30 ലക്ഷം രൂപ വിലയുള്ള 499.90 ഗ്രാം സ്വർണം പിടിച്ചു.
English Summary: Smuggling of gold by pretending to be menstruating: Woman arrested
You may also like this video