Site iconSite icon Janayugom Online

കുതിച്ചുയര്‍ന്ന് സ്വര്‍ണ്ണവില; പവന് 560 രൂപയുടെ വർധന

കേരളത്തിൽ സ്വർണവില വീണ്ടും ഉയർന്നു. പവന് 560 രൂപ വർധിച്ച് 72,120 രൂപയായാണ് ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന്റെ വില ചരിത്രത്തിലാദ്യമായി 9000 കടന്നു. ​ഗ്രാമിന് 70 രൂപയുടെ വർധനയാണ് ഉണ്ടായത്. ലോകവിപണിയിലും സ്വർണവില വർധിക്കുകയാണ്. സ്​പോട്ട് ഗോൾഡിന്റെ വില 1.7 ശതമാനം ഉയർന്ന് 3,383 ഡോളറിലേക്ക് എത്തി. ഒരു ഘട്ടത്തിൽ റെക്കോഡ് നിരക്കായ 3,384 ഡോളറിലേക്ക് സ്വർണവില ഉയർന്നിരുന്നു.

Exit mobile version