സാമൂഹ്യക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 31 സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണിവർ . ഇവരിൽ നിന്ന് അനധികൃതമായി കെെപ്പറ്റിയ പണം 18ശതമാനം പലിശ സഹിതം തിരിച്ച് പിടിക്കും. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കെെപ്പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്.
ഒരാൾ സർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1458 സർക്കാർ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയതെന്നാണ് ധനവകുപ്പ് റിപ്പോർട്ട്. ഗസറ്റഡ് ഉദ്യോഗസ്ഥർ മുതൽ കോളജ് അദ്ധ്യാപകർ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നത്. ധനവകുപ്പിന്റെ നിര്‍ദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.