24 January 2026, Saturday

Related news

January 11, 2026
December 21, 2025
November 16, 2025
November 11, 2025
November 7, 2025
November 5, 2025
October 23, 2025
October 11, 2025
October 6, 2025
September 26, 2025

സാമൂഹിക പെൻഷൻ തട്ടിപ്പ്; 31 ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

Janayugom Webdesk
തിരുവനന്തപുരം
January 4, 2025 6:33 pm

സാമൂഹ്യക്ഷേമപെൻഷൻ തട്ടിപ്പ് നടത്തിയ സംഭവത്തിൽ 31 സർക്കാർ ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. പൊതുമരാമത്ത് വകുപ്പിലെ ഉദ്യോഗസ്ഥരാണിവർ . ഇവരിൽ നിന്ന് അനധികൃതമായി കെെപ്പറ്റിയ പണം 18ശതമാനം പലിശ സഹിതം തിരിച്ച് പിടിക്കും. പൊതുമരാമത്ത് വകുപ്പിൽ 47 പേർ അനധികൃതമായി പെൻഷൻ കെെപ്പറ്റിയെന്ന് കണ്ടെത്തിയിരുന്നു. ഇതിൽ 15 പേർ മറ്റ് വകുപ്പുകളിൽ ജോലി ചെയ്യുകയാണ്.

 

ഒരാൾ സ‌ർവീസിൽ നിന്ന് വിരമിക്കുകയും ചെയ്തു. 1458 സർക്കാർ ജീവനക്കാരാണ് അനധികൃതമായി ക്ഷേമ പെൻഷൻ കൈപ്പറ്റിയതെന്നാണ് ധനവകുപ്പ് റിപ്പോർട്ട്. ഗസറ്റഡ് ഉദ്യോഗസ്ഥർ മുതൽ കോളജ് അദ്ധ്യാപകർ വരെയുള്ള 1458 പേരാണ് അനധികൃതമായി മാസം തോറും 1600 രൂപ സാമൂഹ്യക്ഷേമ പെൻഷൻ കൈപ്പറ്റിക്കൊണ്ടിരുന്നത്. ധനവകുപ്പിന്റെ നിര്‍ദേശത്തെ തുടർന്ന് ഇൻഫർമേഷൻ കേരള മിഷൻ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പ് കണ്ടെത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.