Site iconSite icon Janayugom Online

ആരോഗ്യ പ്രവർത്തകരോട് പൊതു സമൂഹം മാന്യമായി പെരുമാറണം: മന്ത്രി വീണാ ജോർജ്

veena georgeveena george

ഡോക്ടേഴ്സ് ദിനത്തിൽ ഡോക്ടറെ ആക്രമിച്ച സംഭവം അംഗീകരിക്കാൻ കഴിയുന്നതല്ലെന്നും ആരോഗ്യ പ്രവർത്തകരെ കൈയ്യെറ്റം ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. ആരോഗ്യ പ്രവർത്തകരോട് പൊതു സമൂഹം മാന്യമായി പെരുമാറണമെന്നും വീണാ ജോർജ് പറഞ്ഞു.

പത്തനംതിട്ടയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഡെങ്കിപ്പനിയുടെ നാല് വകഭേദങ്ങളും കേരളത്തിൽ നിലവിലുണ്ട്. പകർച്ചവ്യാധി പ്രതിരോധ നടപടികൾക്കായി മെയ് മാസം മുതൽ മന്ത്രി തലത്തിൽ ആരോഗ്യ വകുപ്പ് യോഗങ്ങൾ ചേരാറുണ്ട്. കൊതുകുജന്യ രോഗങ്ങളെ പ്രതിരോധിക്കാൻ ആരോഗ്യ വകുപ്പ് ശക്തമായ ഇടപെടലുകൾ നടത്തിവരുന്നുണ്ടെന്നും മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി വീണാ ജോർജ് പറഞ്ഞു.

Eng­lish Sum­ma­ry: soci­ety should treat health­care work­ers with respect: Min­is­ter Veena George

You may also like this video

Exit mobile version