സൈനിക ഉദ്യോഗസ്ഥനെന്ന വ്യജേന സോഷ്യല്‍ മീഡിയവഴി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളേയും വീട്ടമ്മമാരേയും ഹണി ട്രാപ്പിലൂടെ പണം തട്ടിയ യുവാവിനെ കോയമ്പത്തൂരില്‍ നിന്നും പിടികൂടി നെടുങ്കണ്ടം പോലീസ്. കൊല്ലം ശാസ്താംകോട്ട, ആയികുന്നം സ്വദേശി രഞ്ജിത് ഭവനില്‍ രജ്ഞിത്ത് ആര്‍ പിള്ളൈ (29) ആണ് നെടുങ്കണ്ടം സിഐ ബി.എസ്. ബിനു, എസ്‌ഐ ജി. അജയകുമാര്‍ ഉദ്യോഗസ്ഥരായ സുനില്‍ മാത്യൂ, എന്‍.എ.മുജിബ്, ബിബിന്‍, ആര്‍. രജ്ഞിത്, എന്നിവരുടെ നേതൃത്വത്തില്‍ പിടികൂടിയത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ: തട്ടിപ്പിനിരിയായ നെടുങ്കണ്ടം സ്വദേശിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി സൈബര്‍ സെല്ലിന് നല്‍കിയ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസ് അന്വേഷണം ആരംഭിച്ചത്. അജയ് ആര്‍ എന്ന പേരില്‍ ഫേസ്ബുക്കിലും ഇന്‍സ്സ്റ്റന്റ് ഗ്രാമിലും വ്യാജ അകൗണ്ട് തുങ്ങിയാണ് രഞ്ജിത് തട്ടിപ്പ് നടത്തിയിരുന്നത്. ഈ അകൗണ്ടില്‍ നിന്നും ഫ്രണ്ട് റിക്വസ്റ്റുകള്‍ അയച്ച് വീട്ടമ്മമാരായും വിദ്യാര്‍ഥിനികളുമായും സൗഹൃദത്തിലാക്കും. ഇതിന് ശേഷം സൗഹൃദത്തിലായവരില്‍ നിന്നും ശേഖരിക്കുന്ന ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തി പണം കൈക്കലാക്കുകയാണ് ഇയാള്‍ ചെയ്ത് വന്നിരുന്നത്. ഇത്തരത്തില്‍ നെടുങ്കണ്ടം സ്വദേശിയുടെ ചിത്രങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചകൊടുത്ത് ഭീഷണിപ്പെടുത്തിയതോടെയാണ് കഴിഞ്ഞ മൂന്നാം തീയതി പരാതി നല്‍കിയത്. ഇതിനെ തുടര്‍ന്ന് നെടുങ്കണ്ടം പൊലീസും ജില്ല സൈബര്‍ സെല്ലും ചേര്‍ന്ന് ടവര്‍ ലെക്കേഷന്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തില്‍ പ്രതി കോയമ്പത്തൂരിലെ താമസിക്കുന്ന സ്ഥലം കണ്ടെത്തുകയായിരുന്നു. ഇവിടെ നിന്നും പ്രതി തട്ടിപ്പിന് ഉപയോഗിച്ച ഫോണ്‍ സഹിതം നെടുങ്കണ്ടം പൊലീസ് പിടിച്ചെടുത്തു. ഉന്നത സൈനിക ഉദ്യോഗസ്ഥര്‍ ധരിക്കുന്ന യൂണിഫോം ധരിച്ച യുവാക്കളുടെ മുഖം വ്യക്തമല്ലാത്ത ആകര്‍ഷക ചിത്രങ്ങളാണ് പ്രാഫൈല്‍ ചിത്രമാക്കിയിരുന്നുത്. പ്രതിയുടെ ഭാര്യ സഹോദരന്‍ പട്ടാളത്തിലാണ്. രജ്ഞിത്ത് പൂനെയില്‍ പട്ടാളക്കാരുടെ കാന്റീനില്‍ മുമ്പ് ജോലി ചെയ്തിരുന്നു. ഇതിന് ശേഷം കോയമ്പത്തൂരില്‍ എത്തി പെയിന്റിങ് ജോലി ചെയ്യുന്നതിനിടെയാണ് തട്ടിപ്പിന് തുടക്കമിട്ടത്്. പട്ടാളക്കാരനാണെന്നതിനാല്‍ പലരും കൂടുതല്‍ സൗഹൃദത്തിലാകുന്നു. ടെസ്റ്റ് മെസേജും, വേയിസ് മെസേജുകളും അയച്ച് സൗഹൃദം ഉണ്ടാക്കുന്ന ഇയാള്‍ ഒരിക്കല്‍പോലും വിഡിയോകോളിന് തയ്യാറായിട്ടായെന്നും തട്ടിപ്പിന് ഇരയായവര്‍ പറയുന്നു. ഇയാള്‍ക്കെതിരെ കായംകുളം പൊലീസ് സ്‌റ്റേഷനില്‍ ബലാല്‍സംഗ കേസും നിലവിലുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
English Summary: Soldier Ajay R Vyjan: Facebook Honeytrap hero arrested
You may like this video also