Site iconSite icon Janayugom Online

ബഹിരാകാശ നായകൻ ശുഭാൻശു ശുക്ലയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച ഇന്ന്

ഇന്ത്യൻ ബഹിരാകാശ സഞ്ചാരി ശുഭാൻശു ശുക്ലയും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഇന്ന് വൈകിട്ട് കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയുടെ ഡൽഹിയിലെ വസതിയിൽ വച്ച് വൈകിട്ട് 5മണിക്കും 5.30നും ഇടയിലായിരിക്കും കൂടിക്കാഴ്ചയെന്ന് അധികൃതർ അറിയിച്ചു. 

ഓഗസ്റ്റ് 23ന് നടക്കുന്ന ദേശീയ ബഹിരാകാശ ദിനാചരണത്തിലും ശുഭാൻശു പങ്കെടുക്കും.

ബഹിരാകാശത്തേക്ക് പോകുന്ന രണ്ടാമത്തെ ഇന്ത്യക്കാരനും, അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യ വ്യക്തിയുമായ ശുഭാൻശു ശുക്ല ഞായറാഴ്ചയാണ് ഇന്ത്യയിൽ തിരിച്ചെത്തിയത്. കഴിഞ്ഞ ഒരു വർഷക്കാലമായി ആക്സിയം-4 ദൌത്യത്തിൻറെ പരിശീലനവുമായി ബന്ധപ്പെട്ട് അദ്ദേഹം യുഎസിൽ താമസിച്ച് വരികയായിരുന്നു. ഡൽഹി വിമാനത്താവളത്തിൽ ശുക്ലയെ സ്വീകരിക്കാനായി അദ്ദേഹത്തിൻറെ കുടുംബത്തിനൊപ്പം കേന്ദ്ര ശാസ്ത്ര സാങ്കേതിക മന്ത്രി ജിതേന്ദ്ര സിംഗ്, ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്ത എന്നിവരും എത്തിയിരുന്നു. കൂടാതെ വലിയൊരു ജനക്കൂട്ടം ദേശീയ പതാക വീശിക്കൊണ്ട് അദ്ദേഹത്തെ സ്വീകരിക്കാനെത്തിയിരുന്നു.

Exit mobile version