വയനാട് മുണ്ടക്കൈ ചൂരല്‍മല ദുരന്തത്തില്‍ അകപ്പെട്ടവരില്‍ ഇതുവരെയും ധനസഹായങ്ങളൊന്നും ലഭിക്കാത്തവര്‍ക്കായി ജില്ലാ ഭരണകൂടത്തിന്റെ പ്രത്യേക അദാലത്ത്.സെപ്റ്റംബര്‍ 11,12 തീയതികളില്‍ രാവിലെ 10 മണി മുതലാണ് അദാലത്ത് നടക്കുക.മേപ്പാടി പഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ള ഇതുവരെ സര്‍ക്കാർ ധനസഹായം ലഭിക്കാത്തവര്‍ക്ക് സഹായം ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കും.
പുനരധിവാസത്തിനായി ഫര്‍ണിച്ചറുകള്‍ ലഭിക്കാത്തവര്‍ക്കും അദാലത്തില്‍ വിവരങ്ങള്‍ അറിയിക്കാവുന്നതാണ്.ദുരന്തത്തില്‍ തിരിച്ചറിയല്‍ രേഖകള്‍,മറ്റ് വിലപ്പെട്ട സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ നഷ്ടമായവരെ സഹായിക്കുന്നതിനായി അക്ഷയ കേന്ദ്രത്തിന്റേത് ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ കൗണ്ടറുകളും സജ്ജമാക്കുന്നുണ്ട്.

