സംസ്ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ ട്രഷറികളിൽ ഫെബ്രുവരിയിലെ പെൻഷൻ വിതരണം നടത്തുന്നതിനുള്ള ക്രമീകരണം ഏർപ്പെടുത്തി.പെൻഷൻ കൈപ്പറ്റുന്നതിനായി അക്കൗണ്ട് നമ്പർ പ്രകാരം നിശ്ചയിച്ചിട്ടുള്ള ദിവസം മാത്രം ഇടപാടുകൾക്കായി എത്തണം. ട്രഷറിയിൽ നേരിട്ട് എത്തി പെൻഷൻ കൈപ്പറ്റുന്നതിനു പകരം വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ സംവിധാനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണം.
തിങ്കളാഴ്ച രാവിലെ പിടിഎസ്ബി അക്കൗണ്ട് നമ്പർ പൂജ്യത്തിൽ അവസാനിക്കുന്ന പെൻഷൻകാർക്കും ഉച്ചകഴിഞ്ഞ് ഒന്നിൽ അവസാനിക്കുന്നവര്‍ക്കും ചൊവ്വാഴ്ച രാവിലെ അക്കൗണ്ട് നമ്പർ രണ്ടിൽ അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് മൂന്നിൽ അവസാനിക്കുന്നവർക്കും പെന്‍ഷന്‍ വിതരണം നടക്കും.
ബുധനാഴ്ച രാവിലെ അക്കൗണ്ട് നമ്പർ നാലിൽ അവസാനിക്കുന്നവര്‍ക്കും ഉച്ചകഴിഞ്ഞ് അഞ്ചിൽ അവസാനിക്കുന്നവർക്കും വ്യാഴാഴ്ച രാവിലെ അക്കൗണ്ട് നമ്പർ ആറിൽ അവസാനിക്കുന്നവർക്കും ഉച്ചകഴിഞ്ഞ് ഏഴിൽ അവസാനിക്കുന്നവർക്കും വെള്ളിയാഴ്ച രാവിലെ അക്കൗണ്ട് നമ്പർ എട്ടിൽ അവസാനിക്കുന്നവർക്കും ഉച്ചകഴിഞ്ഞ് ഒമ്പതിൽ അവസാനിക്കുന്നവർക്കും പെൻഷൻ വിതരണം ചെയ്യും. ശനിയാഴ്ച എല്ലാ അക്കൗണ്ട് നമ്പറിലുള്ള പെൻഷൻകാർക്കും പെൻഷൻ വിതരണം നടത്തും.
English Summary : Arrangements have been made to disburse the pension in February to the treasuries as the spread of covid disease continues in the state.
You may also like this video