Site iconSite icon Janayugom Online

കർഷക അവാർഡുകൾ നിർണയിക്കാൻ പ്രത്യേക ജൂറി

സംസ്ഥാന തലത്തിൽ മികച്ച കർഷകർക്കും ഉദ്യോഗസ്ഥർക്കും കൃഷി വകുപ്പ് നൽകി വരുന്ന അവാർഡുകളുടെ തെരഞ്ഞെടുക്കൽ പ്രക്രിയ കൂടുതൽ സുതാര്യമാക്കുമെന്ന് കൃഷി മന്ത്രി പി പ്രസാദ്. കുറ്റമറ്റ തരത്തിൽ നടന്നു വരുന്ന കർഷക അവാർഡ് വിധി നിർണയം മെച്ചപ്പെടുത്തുന്നതിനാണ് വകുപ്പ് ശ്രമിക്കുന്നത്. അതിനായി ജില്ലാതലത്തിൽ അവാർഡ് നിർണയ സമിതിയും സംസ്ഥാന തലത്തിൽ അവാർഡ് നിർണയ ജൂറിയും രൂപീകരിക്കും. കൃഷി വകുപ്പ് നടപ്പിലാക്കിയ വെളിച്ചം പദ്ധതിയിലൂടെ, അവാർഡ് നിർണയ പ്രക്രിയകളില്‍ പൊതുജനത്തിന് പങ്കാളിയാകുന്നതിനുള്ള അവസരവും ഒരുക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. സംസ്ഥാന തല കൃഷി ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ കർഷകരിൽ നിന്നും ജില്ലാ കൃഷി ഓഫിസറുടെ ശുപാർശയോടെ സമർപ്പിക്കപ്പെടുന്ന അപേക്ഷകളിൽ വിശദമായ സ്ഥലപരിശോധന നടത്തി വിജയികളെ തെരഞ്ഞെടുക്കുന്ന രീതിയാണ് നിലവിൽ ഉള്ളത്.

Exit mobile version