Site icon Janayugom Online

അട്ടപ്പാടിയിലെ റവന്യൂ പ്രശ്നങ്ങൾക്ക് പ്രത്യേക പാക്കേജ്: മന്ത്രി കെ രാജൻ

k rajan

അട്ടപ്പാടിയിലെ റവന്യൂ പ്രശ്നങ്ങൾക്ക് പ്രത്യേക പാക്കേജ് തയ്യാറാക്കി പ്രശ്നങ്ങൾ സമയബന്ധിതമായി പരിഹരിക്കുമെന്ന് റവന്യൂ മന്ത്രി കെ. രാജൻ. അട്ടപ്പാടി ട്രൈബൽ താലൂക്കിലെ പുതൂർ ഗ്രാമപഞ്ചായത്ത് രംഗനാഥപുരത്ത് നിർമ്മിച്ച സമാർട്ട് വില്ലേജ് ഓഫീസ് ഉദ്ഘാടനത്തിന് ശേഷം സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി.

അട്ടപ്പാടിയിൽ ആറ് വില്ലേജുകളാണുള്ളത്. കള്ളമല, പാടവയൽ, അഗളി, പുതൂർ, കോട്ടത്തറ, ഷോളയൂർ. ഇവയിൽ കള്ളമല വില്ലേജ് ഒഴിച്ച് ഒന്നിലും റീസർവ്വേ നടപടികള്‍ പൂര്‍ത്തിയായിട്ടില്ല. അതിനാൽ പ്രദേശവാസികള്‍ നിരവധി പ്രശ്നങ്ങളാണ് നേരിടുന്നത്. വസ്തു കൈ മാറ്റം ചെയ്യുന്നതിനോ. കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ആവശ്യങ്ങള്‍ക്ക് ഭൂമി പണയപ്പെടുത്തി വായ്പ എടുക്കുന്നതിനും മറ്റും സാധിക്കുന്നില്ലെന്ന് പ്രദേശവാസികള്‍ മന്ത്രിയെ അറിയിച്ചപ്പോഴായിരുന്നു പ്രത്യേക റവന്യൂ പാക്കേജ് അനുവദീക്കാമെന്ന് മന്ത്രി മറുപടി നല്‍കിയത്. അഗളി ഗ്രാമ പഞ്ചായത്ത് രണ്ടായിതിരിക്കുന്ന വിഷയം സർക്കാരിന്റെ പരിഗണനയിലുണ്ടെന്നും മന്ത്രി പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി സിദ്ധാർത്ഥൻ, ജില്ല എക്സിക്യൂട്ടീവ് അംഗം പൊറ്റശേരി മണികണ്ഠൻ. മണ്ഡലം സെക്രട്ടറി സി. രാധാകൃഷ്ണൻ, അസിസ്റ്റന്റ് സെക്രട്ടറി എസ് സനോജ് എന്നിവരുമായും മന്ത്രി ചര്‍ച്ച നടത്തി.

Eng­lish Sum­ma­ry: Spe­cial pack­age for rev­enue issues in Attap­pa­di: Min­is­ter K Rajan

You may like this video also

Exit mobile version