Site iconSite icon Janayugom Online

ശ്രീനിവാസന്‍ കൊലക്കേസ് : മൂന്നു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം നല്‍കി സുപ്രീംകോടതി

പാലക്കാട് ശ്രീനിവാസന്‍ കൊലക്കേസില്‍ മൂന്നു പിഎഫ് ഐ പ്രവര്‍ത്തകര്‍ക്ക് കൂടി ജാമ്യം നല്‍കി സുപ്രീംകോടതി. സംസ്ഥാന സെക്രട്ടറി സി.എ. റൗഫ്, അബ്ദുൽ സത്താർ, യഹിയ കോയ തങ്ങൾ എന്നിവർക്കാണ് ജാമ്യം അനുവദിച്ചത്. പ്രത്യയശാസ്ത്രത്തിൻ്റെ പേരിൽ മാത്രം ഒരാളെ ദീർഘനാൾ ജയിലിൽ അടയ്ക്കാൻ ആകില്ലെന്ന് സുപ്രീംകോടതി നിരീക്ഷണം.

ശ്രീനിവാസന്‍ വധക്കേസിൽ പ്രതികളായ 17 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന എന്‍ഐഎയുടെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. ഹൈക്കോടതി ജാമ്യം അനുവദിച്ച പ്രതികള്‍ക്ക് വ്യക്തമായ ക്രിമിനല്‍ പശ്ചാത്തലം ഉണ്ടെന്നും അതിനാല്‍ അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നുമായിരുന്നു എന്‍ഐഎ വാദം.

Exit mobile version