മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ശ്രീലങ്കന്‍ പ്രസിഡന്റ് അനുര കുമാര ദിസനായകെ ഇന്ത്യയിലെത്തി. ന്യൂഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തില്‍ കേന്ദ്രമന്ത്രി എല്‍ മുരുകന്‍ ദിസനായകെയെ സ്വീകരിച്ചു.
ശ്രീലങ്കന്‍ പ്രസിഡന്റ് സ്ഥാനമേറ്റെടുത്ത ശേഷമുള്ള ദിസനായകെയുടെ ആദ്യ ഉഭയകക്ഷി ഇന്ത്യാ സന്ദര്‍ശനമാണിത്. 17 വരെ ഇന്ത്യയിലുള്ള ദിസനായകെ, രാഷ്ട്രപതി ദ്രൗപദി മുര്‍മു, പ്രധാനമന്ത്രി നരേന്ദ്ര മോഡി എന്നിവരുമായി കൂടിക്കാഴ്ച നടത്തും.