Site iconSite icon Janayugom Online

സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർസെക്കന്ററി പരീക്ഷാ തിയതി പ്രഖ്യാപിച്ചു

ഈ അധ്യയന വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാല് മുതല്‍ 25 വരെയാണ് പരീക്ഷ നടക്കുകയെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എസ്എസ്എൽസി പരീക്ഷ മാർച്ച് നാല് മുതൽ 25 വരെ നടത്തുമെന്ന് മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഹയർസെക്കന്ററി +1,+2 പരീക്ഷകൾ മാർച്ച്‌ 1 മുതൽ 26 വരെയും നടത്തും. ഫെബ്രുവരി 19 മുതൽ 23 വരെ എസ്എസ്എൽസി മോഡൽ പരീക്ഷയുണ്ടാകും. ഏപ്രിൽ 3- 17 വരെ മൂല്യനിർണയ ക്യാമ്പ് സംഘടിപ്പിക്കും. വേഗത്തിൽ തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മന്ത്രി അറിയിച്ചു.

സംസ്ഥാന സ്‌കൂള്‍ കലാ-കായിക‑ശാസ്ത്രമേളകളുടെ തിയ്യതിയും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന സ്‌കൂള്‍ കായികമേള ഒക്ടോബര്‍ 16 മുതല്‍ 20 വരെ തൃശൂരില്‍ വെച്ചും, ശാസ്ത്രമേള നവംബര്‍ 30 മുതല്‍ ഡിസംബര്‍ മൂന്നു വരെ തിരുവനന്തപുരത്തും കലോത്സവം ജനുവരി നാല് മുതല്‍ എട്ടു വരെ കൊല്ലത്തും നടക്കും.

Eng­lish Sum­ma­ry: sslc high­er sec­ondary exam date declared
You may also like this video

YouTube video player
Exit mobile version