Site iconSite icon Janayugom Online

എസ്എസ്എല്‍സി; ആശങ്കയില്ലാതെ വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതി: മന്ത്രി വി ശിവന്‍കുട്ടി

എസ്എസ്എല്‍സി പരീക്ഷയില്‍ ഫോക്കസ് ഏരിയ പ്രശ്നങ്ങളില്ലാതെ പരീക്ഷ എഴുതാന്‍ സാധിച്ചെന്ന് വിദ്യാര്‍ത്ഥികള്‍. 4.26 ലക്ഷം വിദ്യാർത്ഥികളാണ് 2962 കേന്ദ്രങ്ങളിലായി പരീക്ഷ എഴുതിയത്. വിദ്യാര്‍ത്ഥികള്‍ ആശങ്കയില്ലാതെ പരീക്ഷ എഴുതിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. മലയാളം പേപ്പർ ഒന്നായിരുന്നു ആദ്യ ദിനത്തെ പരീക്ഷ. ഫോക്കസ് – നോൺ ഫോക്കസ് ഏരിയ വ്യത്യാസമില്ലാതെ വിദ്യാർത്ഥികൾ പരീക്ഷ എഴുതിയത്.

ഫോക്കസ് ഏരിയയിൽ നിന്നും 70ഉം പുറത്ത് നിന്നും 30 ശതമാനം ചോദ്യങ്ങളും ഉൾപ്പെടുത്തിയാണ് ചോദ്യപേപ്പർ തയ്യാറാക്കിയത്വി ദ്യാർത്ഥികളുടെ ആശങ്ക അകറ്റാൻ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലായിരുന്നു മന്ത്രി വി ശിവൻകുട്ടിയും. രണ്ട് വര്‍ഷമായി കോവിഡ് മഹാമാരി സാഹചര്യത്തിൽ നിന്നും മാറി പഴയ പരീക്ഷ രീതിയിലെക്ക് ഇത്തവണത്തെ എസ്എസ്എല്‍സി എത്തിയതായി വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കി. എന്നാൽ വിദ്യാര്‍ത്ഥികള്‍ക്ക് മാസ്കിന്റെ കരുതൽ ഉണ്ടായിരുന്നു. ഏപ്രിൽ ആറിനാണ് അടുത്ത പരീക്ഷ.

Eng­lish Sum­ma­ry: SSLC; Stu­dent wrote the exam with­out any wor­ries: Min­is­ter V Sivankutty
You may also like this video

Exit mobile version