സംസ്ഥാന സര്‍ക്കാരിന്റെ 2022–23 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഇന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം പുനരാരംഭിക്കുന്ന ഇന്ന് രാവിലെ ഒമ്പതിന് ധനമന്ത്രി കെ എൻ ബാലഗോപാൽ തന്റെ രണ്ടാമത് ബജറ്റാണ് അവതരിപ്പിക്കുന്നത്.
അനുബന്ധ രേഖകളും സാമ്പത്തികാവലോകന റിപ്പോർട്ടും സമർപ്പിക്കും. 14, 15, 16 തീയതികളിൽ ബജറ്റിൽ ചർച്ച നടക്കും. 17ന് നടപ്പുവർഷത്തെ അന്തിമ ഉപധനാഭ്യർത്ഥനകളും മുൻ സാമ്പത്തിക വർഷങ്ങളിലെ അധിക ധനാഭ്യർത്ഥനകളും ഇവയുടെ ധനവിനിയോഗ ബില്ലും പരിഗണിക്കും. 18ന് വോട്ട് ഓൺ അക്കൗണ്ട് ചർച്ച ചെയ്‌ത് പാസാക്കും. 2022ലെ ധനവിനിയോഗ ബില്ലും പാസാക്കി ഈ സമ്മേളനം പിരിയും.
കഴിഞ്ഞ ജൂണ്‍ നാലിന് കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ച ആദ്യ ബജറ്റ് കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഡോ. ടി എം തോമസ് ഐസക് അവതരിപ്പിച്ച ബജറ്റിന്റെ തുടര്‍ച്ചയായിരുന്നു. അതിനാല്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്ന ആദ്യ സമ്പൂര്‍ണ ബജറ്റാണ് ഇന്നത്തേത്. കേരളത്തിന്റെ സമഗ്രവികസനവും ജനക്ഷേമവും ലക്ഷ്യമിട്ടുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലുണ്ടാകും. ഫെബ്രുവരി 18ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം ആരംഭിച്ചത്.
English Summary:State budget today
You may also like this video