സംസ്ഥാന സർക്കാരിൻറെ ഈ വർഷത്തെ ഓണം വാരാഘോഷ പരിപാടികൾക്ക് അത്യുജ്വല തുടക്കം. വാരാഘോഷത്തിൻറെ ഔദ്യോഗിക ഉദ്ഘാടനം കനക്കുന്നിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നടനും സംവിധായകനുമായ ബേസിൽ ജോസഫ്, തമിഴ് നടൻ രവി മോഹൻ എന്നിവരും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടാനായി എത്തിയിരുന്നു.
33 വേദികളിലായാണ് ഈ വർഷത്തെ ഓണം വാരാഘോഷം നടക്കുക. ആഘോഷങ്ങൾ ചില വിഭാഗങ്ങളിലായി മാത്രം ചുരുക്കാനുള്ള ശ്രമങ്ങളെ ചെറുത്ത് തോൽപ്പിക്കണമെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 1000ലധികം കലാകാരന്മാർ അണിനിരക്കുന്ന പ്രൌഢ ഗംഭീര ആഘോഷങ്ങൾക്കാണ് തലസ്ഥാന നഗരി വേദിയാകുന്നത്.

