Site icon Janayugom Online

ഹിന്ദുക്കൾ ഉൾപ്പെടെ ഏത് വിഭാഗത്തേയും ന്യൂനപക്ഷമായി സംസ്ഥാനങ്ങൾക്ക് പ്രഖ്യാപിക്കാം; കേന്ദ്രം സുപ്രീം കോടതിയോട്

ഹിന്ദുക്കൾ ഉൾപ്പെടെ ഏത് മതവിഭാഗത്തേയും സംസ്ഥാന സർക്കാരുകൾക്ക് ആ സംസ്ഥാനത്തെ ന്യൂനപക്ഷമായി പ്രഖ്യാപിക്കാമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ. ഹിന്ദു വിഭാഗങ്ങൾ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ ഹിന്ദുക്കൾക്ക് മതിയായ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ട പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്റെ മറുപടി.

ഹിന്ദുക്കൾ ന്യൂനപക്ഷ വിഭാഗമായ പത്ത് സംസ്ഥാനങ്ങളുണ്ടെന്നാണ് ഹർജിക്കാർ ചൂണ്ടിക്കാട്ടിയത്. എന്നാൽ ന്യൂനപക്ഷ വിഭാഗങ്ങൾക്ക് ലഭിക്കേണ്ട ന്യായമായ ആനുകൂല്യങ്ങൾ ഈ സംസ്ഥാനങ്ങളിലെ ഹിന്ദുക്കൾക്ക് ലഭിക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി.

ഓരോ സംസ്ഥാനങ്ങളിലേയും ന്യൂനപക്ഷ വിഭാഗങ്ങളെ പ്രഖ്യാപിക്കാനുള്ള അധികാരം അതത് സംസ്ഥാന സർക്കാരുകൾക്ക് നൽകണമെന്നും ആവശ്യപ്പെട്ടാണ് അഭിഭാഷകനായ അശ്വിനി കുമാർ ഉപാധ്യായ ഹർജി സമർപ്പിച്ചത്. ജമ്മു കശ്മീർ, മിസോറാം, നാഗാലാൻഡ്, മേഘാലയ, അരുണാചൽ പ്രദേശ്, ലക്ഷദ്വീപ്, മണിപ്പുർ, പഞ്ചാബ്, ലഡാക്ക് എന്നീ സംസ്ഥാനങ്ങളിൽ ഹിന്ദു, ജൂത, ബഹായിസം വിഭാഗങ്ങൾ ന്യൂനപക്ഷമാണെന്ന് ഹർജിയിലുണ്ട്.

ഈ വിഭാഗങ്ങൾ ന്യൂനപക്ഷമായ സംസ്ഥാനങ്ങളിൽ ഇവർക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങൾ സ്ഥാപിക്കാനും നിയന്ത്രിക്കാനും അനുമതി നൽകണമെന്നും ഹർജിക്കാരൻ സുപ്രീം കോടതിയോട് ആവശ്യപ്പെടുകയായിരുന്നു.

eng­lish summary;States can declare any sec­tion as a minor­i­ty, includ­ing Hin­dus; Cen­ter to Supreme Court

you may also like this video;

Exit mobile version