കെഎസ്ഇബി ഓഫീസിന് മുകളിലെ ചോര്‍ച്ച പരിഹരിക്കാന്‍ കയറിയ കരാര്‍ തൊഴിലാളിക്ക് ഏണിയില്‍ നിന്ന് താഴെ വീണ് പരിക്ക്. കുറുപ്പന്തറ കെഎസ്ഇബി അസിസ്റ്റന്റ് എഞ്ചിനിയര്‍ ഓഫീസിലെ തൊഴിലാളി വെള്ളൂര്‍ സ്വദേശി കെകെ കുഞ്ഞുമോനാണ് (45)വീണ് പരിക്കേറ്റത്.
ഇന്നലെ രാവിലെ 9.30ഓടെയായിരുന്നു അപകടംമുണ്ടായത്. സീലിംഗിന് മുകളിലെ ഷീറ്റിട്ട മേല്‍ക്കൂരയില്‍ നിന്ന് മഴവെള്ളം താഴേക്ക് വീഴുന്നുണ്ടായിരുന്നതിനാല്‍ കുഞ്ഞുമോന്‍ ഏണിയില്‍ കയറി നിന്ന് സീലിംഗ് മാറ്റി ചോര്‍ച്ച പരിഹരിക്കാന്‍ ശ്രമിക്കുകയായിരുന്നു.ഇതിനിടെ കാല്‍ വഴുതി താഴെ വീണു. തലയ്ക്കും മുഖത്തിനും കൈക്കും സാരമായി പരിക്കേറ്റ കുഞ്ഞുമോനെ ഉടന്‍തന്നെ സഹപ്രവര്‍ത്തകര്‍ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

