Site iconSite icon Janayugom Online

പുത്തരയില്‍ തന്നെ കല്ലുകടി; അഗ്നിവീര്‍ പദ്ധതി അവലോകനം ആവശ്യപ്പെട്ട് ജെഡിയു

കേന്ദ്രസര്‍ക്കാരിന്റെ സായുധ സേനയിലേക്കുള്ള റിക്രൂട്ട്മെന്റിനായുള്ള അഗ്നിവീര്‍ പദ്ധതി അവലോകനം ആവശ്യപ്പെട്ട് ‍ജെഡിയു. സായുധ സേനയിലെ റിക്രൂട്ട്‌മെൻ്റിനായുള്ള ബിജെപിയുടെ അഭിമാന പദ്ധതിയാണ്.

പല സംസ്ഥാനങ്ങൾക്കും അഗ്നിവീർ പദ്ധതിയുമായി ബന്ധപ്പെട്ട് നീരസമുണ്ടെന്നും അതുകൊണ്ട് അഗ്നിവീറിന്റെ അവലോകനം തേടുമെന്നും ജെഡിയുവിന്റെ മുഖ്യ വാക്താവും നിതീഷ് കുമാറിന്റെ ഏറ്റവും അടുത്ത സഹായിയുമായ കെസി ത്യാഗി പറഞ്ഞു. അതേ സമയം പദ്ധതിയെ എതിർക്കുകയല്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

രാജ്യവ്യാപകമായി ജാതി സർവേ നടത്തണമെന്നും ബിഹാറിന് പ്രത്യേക പദവി നൽകണമെന്നും ത്യാഗി ആവശ്യപ്പെട്ടു. ആദ്യ രണ്ടു ടേമുകളിൽ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും എൻഡിഎ ഭരണമെന്നുള്ള സൂചനകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യാ മുന്നണിയുടെ പ്രധാനപ്പെട്ട വാ​ഗ്ദാനങ്ങളിലൊന്നായിരുന്നു രാജ്യവ്യാപകമായ ജാതി സർവേ.

സർവേ നടത്തണമെന്ന ജെഡിയു ആവശ്യത്തിന് ബിജെപി എന്ത് തീരുമാനമെടുക്കുമെന്നത് ചർച്ചാവിഷയമായിട്ടുണ്ട്. ബിജെപി മുന്നണിയുമായി ബന്ധപ്പെടുന്നതിനു മുമ്പ് നിതീഷ് ജാതി സര്‍വേ നടത്തിയിരുന്നു 

Eng­lish Summary:
Stoned in Put­tara itself; JDU seeks review of Agniveer scheme

You may also like this video:

Exit mobile version