Site iconSite icon Janayugom Online

തിരുവനന്തപുരത്ത് തെരുവ്നായ ആക്രമണം; ചെറിയ കുട്ടി അടക്കം മൂന്ന് പേർക്ക് പരിക്ക്

തിരുവനന്തപുരം മംഗലപുരത്ത് തെരുവ്നായ ആക്രമണത്തിൽ നാല് വയസ്സുള്ള കുട്ടി അടക്കം മൂന്ന് പേർക്ക് പരിക്ക്. മംഗലപുരം പാട്ടത്തിൻകരയാണ് ദാരുണസംഭവം. 

രാവിലെ പല്ലുതേച്ചുകൊണ്ടിരിക്കുകയായിരുന്ന ദക്ഷിണ എന്ന നാല് വയസുകാരിയെ ആണ് നായ ആദ്യം ആക്രമിച്ചത്. ആക്രമണത്തിൽ കുട്ടിയുടെ മുഖത്തും തലയിലും കയ്യിലും പരിക്കേറ്റു. ആക്രമണം കണ്ട് കുട്ടിയെ രക്ഷിക്കാനായി ഓടിയെത്തിയ മുത്തച്ഛൻ ബാബു പിള്ളയെയും തെരുവ്നായ ആക്രമിച്ചു. 

പിന്നീട് അവിടെ നിന്നും ഓടിയ നായ അവിടുത്തെ കാവ് ക്ഷേത്രത്തിന് സമീപത്ത് വച്ച് രാജേഷ് എന്നയാളെയും കടിയ്ക്കുകയായിരുന്നു.ബാബു പിള്ള, രാജേഷ്, ദക്ഷിണ എന്നിവരെ ചികിത്സക്കായി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Exit mobile version